കണ്ണാന്തുമ്പീ പോരാമോ, എന്നോടിഷ്ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളില്‍ പൂക്കാലം
കളിയാടാമീ കിളിമരത്തണലോരം - 2
(കണ്ണാന്തുമ്പീ...)
വെള്ളാങ്കല്ലിന്‍ ചില്ലും കൂടൊന്നുണ്ടാക്കാം
ഉള്ളിനുള്ളില്‍ താലോലിക്കാമെന്നെന്നും
എന്തേ പോരാത്തൂ വാവേ വാവാച്ചീ
കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
പിന്നിക്കൊരുത്തൊരു മാല തീര്‍ക്കാം
തിങ്കള്‍ക്കിടാവിനെ തോളത്തെടുക്കുന്ന
തങ്കക്കലമാനെ കൊണ്ടത്തരാം
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ
(കണ്ണാന്തുമ്പീ...)
തിത്തെയ് തിത്തെയ് നൃത്തം വയ്ക്കും പൂന്തെന്നല്‍
മുത്തം വയ്ക്കാനെത്തുന്നുണ്ടേ പല്ലക്കില്‍
എന്തേ തുള്ളാത്തൂ വാവേ വാവാച്ചീ
തുമ്പക്കുടങ്ങളില്‍ തുള്ളിക്കളിക്കുന്ന
കുഞ്ഞിളം കാറ്റിന്റെ കൂട്ടുകാരി
മിന്നിത്തിളങ്ങുമെന്‍ പൊന്നിന് കിനാക്കള്‍ക്കു
നിന്നെയാണോമനെ ഏറെയിഷ്ടം...
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ
(കണ്ണാന്തുമ്പീ...)