ആ..ആ.ആ.ആ..
കാക്കോത്തിയമ്മയ്ക്കു തിരുഗുരുതി വേണം
കൊടം കള്ള് കൊണ്ടാ കരിങ്കോഴി കൊണ്ടാ
പെരുമീൻ വരും മുൻപ് തല പലതറിഞ്ഞാൽ
ഇനി പത്ത് കൊല്ലം സുഭിക്ഷങ്ങഭിച്ചാ
ഈനം വരുത്താനും ഏനം കെടുത്താനും
ഊനം വരുത്താത്ത ചെങ്കാളിയാണേ
സൂക്ഷിച്ചടുത്താൽ കൊടുക്കും കൊടുക്കും
കോപിച്ചു പോയാൽ കടുപ്പം കടുപ്പം
ങ്ഹ്യാ..ങ്ഹ്യാ...ങ്ഹ്യാ..ലായീ ലായീ ലായീ
ചോടു വെച്ചു ചോടു വെച്ച് കൂടെ വാ കോഴീ
കുങ്കുമം തൊട്ടുഴിഞ്ഞ് ശുദ്ധമാക്കീടട്ടെ
കൂടു വിട്ടു പക്ഷിയാണു കാട്ടുപക്ഷിയല്ലാ
തൂക്കണാം കുരുവി പോലെ കാക്കണം കുരുന്നേ
വെറ്റില കൊണ്ടാ വെണ്ണീറു കൊണ്ടാ
ദക്ഷിണ കോണ്ടാ തേവിയ്ക്കു വയ്ക്കാൻ
കുരുത്തോല തെയ്യവും തേവീം വരണേ
ങ്ഹ്യാ..ങ്ഹ്യാ...ങ്ഹ്യാ..ലായീ ലായീ ലായീ
(കാക്കോത്തിയമ്മയ്ക്ക്..)
എല്ലും മുറിഞ്ഞങ്ങ് പണി ചെയ്തുവെന്നാൽ
പല്ലും മുറിഞ്ഞങ്ങ് തിന്നാം കിടാത്തീ
എല്ലും മുറിഞ്ഞിട്ട് പല്ലും മുറിഞ്ഞിട്ട്
പിന്നെന്തു തിന്നിട്ട് കാര്യം കിടാത്തീ
ങ്ഹ്യാ..ങ്ഹ്യാ...ങ്ഹ്യാ..ലായീ ലായീ ലായീ
വീണപൂക്കൾ കൊണ്ടു ഞങ്ങൾ കോർത്ത മാലയാണേ
വീണ്ടുമീ പൂവുകൾ കൊഴിഞ്ഞു പോയിടല്ലേ
വീട്ടുരുക്കിനുള്ളിലെ കറക്കമൊന്നു വേറെ
കിട്ടുകില്ലെങ്ങുമെങ്ങും ഈ ചെരിപ്പ് വേറേ
ഒള്ളതു ചൊന്നാൽ ഉറിയും ചിരിക്കും
ഒത്തൊരുമിച്ചാൽ ഒലക്കേലും ചായാം
പഴഞ്ചൊല്ല്ലിലിങ്ങിനിയില്ലെടീ പതിര്
ങ്ഹ്യാ..ങ്ഹ്യാ...ങ്ഹ്യാ..ലായീ ലായീ ലായീ
(കാക്കോത്തിയമ്മയ്ക്ക്...)
സമ്പത്തുകാലത്ത് തൊ പത്തു വെച്ചാൽ
ആപത്തുകാലത്ത് കാ പത്തു തിന്നാം
സമ്പത്തു വന്നാലതാപത്തതിനാൽ
തൈ പത്തു വെയ്ക്കാതെ കാ പത്തു തിന്നാം
ങ്ഹ്യാ..ങ്ഹ്യാ...ങ്ഹ്യാ..ലായീ ലായീ ലായീ