ഊരിയ വാളിത് ചോരയില്‍ മുക്കി
ചരിത്രമെഴുതും ഞാന്‍ - പുതിയൊരു
ചരിത്രമെഴുതും ഞാന്‍
അപമാനത്തിന് കറുത്ത കഥകള്‍
തിരുത്തിയെഴുതും ഞാന്‍ (ഊരിയ)
കാലം തന്നുടെ ഗ്രന്ഥം നോക്കി
കണക്കു തീര്‍ക്കും ഞാന്‍ (കാലം)
ധര്‍മ്മം തന്നുടെ ഹര്‍മ്മ്യം പണിയും
കര്‍മ്മ കോവിതന് ഞാന്‍
(ഊരിയ)
രക്താശ്രുക്കള്‍ വിതച്ചവരെല്ലാം
മരണം കൊയ്യട്ടെ
ഉപ്പു തിന്നവര്‍ കൈപ്പു നീരിനാല്‍
ദാഹം മാറ്റട്ടെ - ഇനി
ദാഹം മാറ്റട്ടെ
(ഊരിയ)
ചങ്ങലപൊട്ടിച്ചോടിയടുക്കും
ചണ്ഡമാരുതന് ഞാന്‍ (ചങ്ങല)
കലിയില് തുള്ളും കരവാളേന്തിയ
കരാള സര്‍പ്പം ഞാന്‍
(ഊരിയ)
തിരുത്തിയെഴുതും ഞാന്‍ (3)