തച്ചോളി ഓമനക്കുഞ്ഞൊതേനന്‍
നാടിന് നായകന് ആയിരുന്നു
വീടിന് മണിവിളക്കായിരുന്നു
നാടിന് തൊടുകുറി ആയിരുന്നു
പതിനെട്ടടവും പറന്നുവെട്ടും പിന്നെ
പമ്പരം പാഞ്ഞ് തിരിഞ്ഞുവെട്ടും
കതിരൂര്ഗുരുക്കള്തന് ഗര്‍വ്വകറ്റാന്‍
അങ്കം കുറിച്ചല്ലോ പണ്ടൊതേനന്‍
അടവുകള്‍ പതിനെട്ടും വെട്ടി പിന്നെ
പൂഴിക്കടകന്‍ മറിഞ്ഞുവെട്ടി
വിജയശ്രീയോടെ മടങ്ങുംനേരം
മറയത്തു നിന്നൊരു മായന്‍കുട്ടി
ചതിയില്‍ വെടിവച്ചു നെറ്റിയിന്മേല്
ചെഞ്ചോരക്കുറിയുമായ് വന്നൊതേനന്‍
തച്ചോളിക്കോലായില്‍ എത്തി പിന്നെ
തന്നുടെ കത്തിയെടുത്തു നീട്ടി
പൊന്മകനമ്പാടിയ്ക്കേകി ഒതേനന്
മടിയില്‍ തലവച്ചു മരിച്ചു വീരന്
ആ അമ്പാടിക്കിന്നല്ലോ കച്ചകെട്ട്
തച്ചോളിക്കളരിയില്‍ കച്ചകെട്ട്