തച്ചോളിക്കളരിക്ക് തങ്കവാളു നേടിവരും
അമ്പാടിച്ചേവകര്‍ക്ക് താലപ്പൊലി...
മാലിലോ മാലിലോ മാലിലോ താലപ്പൊലി
താലത്തില്‍ വെറ്റില താമരത്തളിര്‍വെറ്റില
താളത്തില്‍ ചോടുവച്ച് താലപ്പൊലി
മാലിലോ താലപ്പൊലി...
(തച്ചോളി)
അങ്കത്തിന് കച്ചയവന്‍ നീക്കിവരും നേരത്ത്
ആയിരംതിരിയുഴിഞ്ഞ് താലപ്പൊലി...
താലപ്പൊലി - പൊലിക്കും താലപ്പൊലി...
മുറിവിന്റെ മുദ്രയുള്ള വിരിമാറില്‍ ചാര്‍ത്തുവാന്‍
മുല്ലപ്പൂമാലയുമായ് താലപ്പൊലി...
താലപ്പൊലി... താലപ്പൊലി...
(തച്ചോളി)
പൊന്‍കുടത്തില്‍ പൂക്കുല മുറ്റത്തെല്ലാം നാക്കില
നാക്കിലയില്‍ നാലുംവച്ചു താലപ്പൊലി...
താലപ്പൊലി - മാലിലോ താലപ്പൊലി...
കാത്തുകാത്തു കാത്തിരിക്കും പെണ്ണിന്റെ കണ്ണുകൊണ്ട്
കസ്തൂരിച്ചാറു പൂശി താലപ്പൊലി...
താലപ്പൊലി... താലപ്പൊലി...
(തച്ചോളി)