Kadaleevanannalkkarigilallo

കദളീവനങ്ങള്‍ക്കരികിലല്ലോ
Year
Language

കദളീ വനങ്ങള്‍ക്കരികിലല്ലോ
കടത്തനാടന്‍ കളരി കടത്തനാടന്‍ കളരി
കളരിമുറ്റം വരെ പോയിവരാമോ
കളമൊഴിയേ കിളിയേ കളമൊഴിയേ കിളിയേ?
(കദളീ....)

തളിരിട്ടുനില്‍ക്കും തൈമാവിന്‍ കൊമ്പില്‍
താണിരുന്നാടുമ്പോള്‍
തട്ടും കാണാം പയറ്റും കാണാം
തച്ചോളിയോതിരമടുത്തുകാണാം
(കദളീ...)

കുന്നത്തുചന്ദ്രനുദിച്ച പോലേ
ചന്ദനക്കാതല്‍ കടഞ്ഞപോലേ
കളരിയിലുള്ളൊരു കാമസ്വരൂപനീ
കുറിയോല കൊണ്ടക്കൊടുക്കാമോ?

നറുനെയ്‌വിളക്കുകള്‍ പടുതിരികത്തും
നാലുകെട്ടിന്നുള്ളില്‍
കണ്ണീരോടേ കാത്തിരുന്നീടുമീ
കന്യതന്‍ ദു:ഖമൊന്നറിയിക്കാമോ?
(കദളീ..........)

kadaḽī vanaṅṅaḽkkarigilallo
kaḍattanāḍan kaḽari kaḍattanāḍan kaḽari
kaḽarimuṭraṁ varĕ poyivarāmo
kaḽamŏḻiye kiḽiye kaḽamŏḻiye kiḽiye?
(kadaḽī....)

taḽiriṭṭunilkkuṁ taimāvin kŏmbil
tāṇirunnāḍumboḽ
taṭṭuṁ kāṇāṁ payaṭruṁ kāṇāṁ
taccoḽiyodiramaḍuttugāṇāṁ
(kadaḽī...)

kunnattusandranudicca pole
sandanakkādal kaḍaññabole
kaḽariyiluḽḽŏru kāmasvarūbanī
kuṟiyola kŏṇḍakkŏḍukkāmo?

naṟunĕy‌viḽakkugaḽ paḍudirigattuṁ
nālugĕṭṭinnuḽḽil
kaṇṇīroḍe kāttirunnīḍumī
kanyadan du:khamŏnnaṟiyikkāmo?
(kadaḽī..........)