ഞാനൊരു രാജാവായാല്‍ നിന്നെ റാണിയാക്കാം പെണ്ണേ
കൊച്ചു രാജകുമാരനും രാജകുമാരിയും
തോളിലേറി തുള്ളേണം...എന്റെ തോളിലേറി തുള്ളേണം..
(ഞാനൊരു രാജാവായാല്‍....)
കരളിന്റെ ഉള്ളില്‍ നിന്നും പ്രണയത്തിന് നൂലെടുത്തു്
പെണ്ണേ നിന് പേരെഴുതി...
ഹൃദയത്തില്‍ അറിയാതെ ഞാനെഴുതി...
ഒളിഞ്ഞും മറഞ്ഞും എന്നെ ഇടയ്ക്കു നീ നോക്കുന്നുണ്ടെ-
ന്നറിഞ്ഞെന്നും ഞാന്‍ നടന്നു...
നിന് മനസ്സില്‍ ഞാനുണ്ടെന്ന നേരറിഞ്ഞു...
പലവട്ടം നിന്നോടു പറയാന്‍ ഞാനടുത്തപ്പോള്
പറയാനുള്ളതു മാത്രം മറന്നുപോയി...
പറഞ്ഞില്ലെങ്കിലും പൊന്നേ അറിയാമെങ്കിലും കണ്ണേ
അതുമാത്രം കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചു പോയി
എന്നേ കൊതിച്ചു പോയി....
(ഞാനൊരു രാജാവായാല്‍....)
ചന്നം ചിന്നം മഴത്തുള്ളി
മണ്ണിന് നെഞ്ചില്‍ പതിച്ചപ്പോള്‍
വിണ്ണിന് കണ്ണില്‍ നാണം വന്നു
ഞാനും നീയും തമ്മില്‍ത്തമ്മില്‍ നോക്കി നിന്നു
മുറ്റത്തുള്ള മുല്ലപ്പെണ്ണു്
ഞാന്‍ ചെന്നൊന്നു പറഞ്ഞപ്പോള്‍
കടലോളം പൂക്കള്‍ തന്നു
ഞാനതും ചൂടി നിനക്കായി കാത്തു നിന്നു
കവിയല്ല ഞാനെങ്കിലും കരളിലെ നിന്റെ രൂപം
കടലാസ്സില്‍ കുറിച്ചപ്പോള്‍ കവിതയായി
കരകാണാക്കടലാണു് കരളിലെ പ്രേമമെന്നു്
കവി പണ്ടു പറഞ്ഞതു വെറുതെയല്ലേ
അതു വെറുതെയല്ലേ....
(ഞാനൊരു രാജാവായാല്‍....)