മത്താപ്പു് മത്താപ്പു് മങ്ങാത്ത മത്താപ്പു്
പെണ്ണേ നിന് ചിരി കണ്ടാല്‍ കത്തും മത്താപ്പു്
മുത്താണേ മുത്താണേ മുന്നാഴി മുത്താണേ
കണ്ണേ നിന് മൊഴിയെല്ലാം പുത്തന്‍ മുത്താണേ
നീയെന്‍ ഓമനത്താരം നല്ല താമരച്ചന്തം
എന്നും കട്ടെടുക്കാന്‍ ഞാന്‍ കൊതിക്കും കല്ക്കണ്ടത്തുണ്ടം
വേളിത്താലിയണിഞ്ഞാല് നീ കൂട്ടിനണഞ്ഞാല്
എന്റെ നെഞ്ചകത്തില്‍ പുഞ്ചിരിക്കും
എന്നെന്നും പൊന്നോണം..
ആ...മത്താപ്പു് മത്താപ്പു് മങ്ങാത്ത മത്താപ്പു്
പെണ്ണേ നിന് ചിരി കണ്ടാല്‍ കത്തും മത്താപ്പു്...
മഞ്ചാടിച്ചോപ്പില്‍ മുങ്ങുന്ന ചുണ്ടില്‍
മിണ്ടാട്ടം മായ്ക്കും നാണം കണ്ടേ...
വെള്ളിപ്പളുങ്കിന് മൊഞ്ചുള്ള കണ്ണില്‍
ചിന്നക്കിനാക്കള് മിന്നുന്നുണ്ടേ...
നുണയുടെ ആഴം കവിളത്തില്ലേ...
നുരയുന്ന പ്രായം അരികത്തല്ലേ....
കല്ലേറു ദൂരത്തായ് കേള്‍ക്കുന്നില്ലേ...
കല്യാണനാളിന്റെ ആരവങ്ങള്‍
എത്താവാനില് പൂക്കും ചെല്ലത്തിങ്കൾ തോല്‍ക്കും
നിന്നോമല്‍ മാറത്തായ് ഞാനെന്നും ചായില്ലേ...
ആ...മത്താപ്പു് മത്താപ്പു് മങ്ങാത്ത മത്താപ്പു്
പെണ്ണേ നിന് ചിരി കണ്ടാല്‍ കത്തും മത്താപ്പു്...
മാനത്തെ കാവിന് മണിമുറ്റത്തേതോ
താരക്കിടാങ്ങള്‍ തിരി വെയ്ക്കുന്നേ...
മകരത്തിന് രാവില്‍ മഞ്ഞുള്ള മേട്ടില്‍
ഒന്നിച്ചുറങ്ങാന്‍ നീ എത്തില്ലേ..
എണ്ണക്കറുപ്പുള്ളോരെന്നെക്കണ്ടാല്
എണ്ണുന്നതേതു മോഹങ്ങള്‍ നീ...
ഏഴു നിറമുള്ളോരനുരാഗത്തേന്
എന്നോടോളിക്കുന്നതെന്താണു് നീ...
പൊന്നേ നിന്നെ എന്നും പുന്നാരത്തില് മൂടാം
ഒന്നൊന്നും മിണ്ടാതെ അയ്യയ്യോ പോകല്ലേ...
(മത്താപ്പു് മത്താപ്പു്....)