Kaasittetriboovinoru

കാശിത്തെറ്റിപൂവിനൊരു
Year
Language

കാശിത്തെറ്റിപ്പൂവിനൊരു കല്യാണാലോചന
കൈനാറിപ്പൂവിനപ്പോള്‍ കണ്ണുകടി വേദന

ചെമ്പടതാളം കൊട്ടി നെഞ്ചിലിലത്താളം കൊട്ടി
കല്യാണ ദല്ലാളായ് കാറ്റുവന്നു വാക്കുചൊന്നു
ചെമ്പകപ്പൂവിരിഞ്ഞു ജമന്തിക്കാടുകളും
തോരണങ്ങള്‍ ചാര്‍ത്തി നിന്നു

പുത്തന്‍ മണവാളനായി പൂമ്പാറ്റ പാറിവന്നു
പൂന്തെന്നലിന്‍ മണവുമായി പൂങ്കുരുവി പാടിവന്നു
നല്ല മുളഞ്ചില്ലകളോ നാദസ്വരം വായിക്കുന്നു
നാണിച്ചു നിന്ന പൂവോ പ്രേമത്തില്‍ മുങ്ങിടുന്നു

kāśittĕṭrippūvinŏru kalyāṇālosana
kaināṟippūvinappoḽ kaṇṇugaḍi vedana

sĕmbaḍadāḽaṁ kŏṭṭi nĕñjililattāḽaṁ kŏṭṭi
kalyāṇa dallāḽāy kāṭruvannu vākkusŏnnu
sĕmbagappūviriññu jamandikkāḍugaḽuṁ
toraṇaṅṅaḽ sārtti ninnu

puttan maṇavāḽanāyi pūmbāṭra pāṟivannu
pūndĕnnalin maṇavumāyi pūṅguruvi pāḍivannu
nalla muḽañjillagaḽo nādasvaraṁ vāyikkunnu
nāṇiccu ninna pūvo premattil muṅṅiḍunnu