പള്ളിയങ്കണത്തില്‍ ഞാനൊരു
പനിനീര്പ്പൂവായ് വിരിയും (പള്ളിയങ്കണത്തില്‍)
അള്‍ത്താരയില്‍ പൂക്കും ആയിരം തിരികളില്‍
അഗ്നിവലയമായ് ജ്വലിക്കും (പള്ളിയങ്കണത്തില്‍)
മന്ത്രകോടിയില്‍ ഒളിയ്ക്കും ഞാന്‍
മധുരലജ്ജയില്‍ മുഴുകും
മന്ത്രകോടിയില്‍ ഒളിയ്ക്കും ഞാന്‍
മധുരലജ്ജയില്‍ മുഴുകും
മാടപ്രാക്കളെപ്പോലെ
എത്ര മാലാഖമാരെന്നെ പുണരും
എത്ര മാലാഖമാരെന്നെ പുണരും (പള്ളിയങ്കണത്തില്‍)
മിന്നുംചാര്‍ത്തും നേരം ഞാന്‍
സ്വര്‍ഗ്ഗകന്യയായ് മാറും
മിന്നുംചാര്‍ത്തും നേരം ഞാന്‍
സ്വര്‍ഗ്ഗകന്യയായ് മാറും
സ്വര്‍ണ്ണപ്പൂമഴ പൊഴിയും ഞാന്‍
സ്വയം മറന്നേ നില്ക്കും (പള്ളിയങ്കണത്തില്‍)