Kaalam mudikkettil

കാലം മുടിക്കെട്ടില്‍
Year
Language

കാലം മുടിക്കെട്ടിൽ മുല്ലപ്പൂ ചൂടിച്ചാലും
കവിളത്തെ താമര വാടിയാലും
എന്‍ അനുരാഗമാം മയില്‍പീലി തേന്‍മാവിന്‍
എന്നും കാണും പതിനാറു തിരുവയസ്സ്

കൗമാരം കൊളുത്തിയ കാര്‍ത്തിക വിളക്കുകള്‍
പൂമിഴികളില്‍ നിന്നു മാഞ്ഞാലും
കൈകള്‍ വിറച്ചാലും കാലുകള്‍ തളര്‍ന്നാലും
കരളിലെ മധുവിധു തുടര്‍ന്നുപോകും

മാവിതു പൂത്താലും മാങ്കനി കായ്ച്ചാലും
വാസന്തമെന്നുമെന്നും ഞാന്‍ വളര്‍ത്തും
ഞാന്‍ നിന്റെ നിഴലായും നീ എന്റെ തുണയായും
ജീവിതയാത്രയിതു തുടര്‍ന്നുപോകും

kālaṁ muḍikkĕṭṭil mullappū sūḍiccāluṁ
kaviḽattĕ tāmara vāḍiyāluṁ
ĕn anurāgamāṁ mayilbīli tenmāvin
ĕnnuṁ kāṇuṁ padināṟu tiruvayass

kaumāraṁ kŏḽuttiya kārttiga viḽakkugaḽ
pūmiḻigaḽil ninnu māññāluṁ
kaigaḽ viṟaccāluṁ kālugaḽ taḽarnnāluṁ
karaḽilĕ madhuvidhu tuḍarnnuboguṁ

māvidu pūttāluṁ māṅgani kāyscāluṁ
vāsandamĕnnumĕnnuṁ ñān vaḽarttuṁ
ñān ninṟĕ niḻalāyuṁ nī ĕnṟĕ tuṇayāyuṁ
jīvidayātrayidu tuḍarnnuboguṁ