താരകപ്പൂവനമറിഞ്ഞില്ല താമരപ്പൊയ്കകളറിഞ്ഞില്ല
തങ്കക്കുടത്തിന്റെ ചന്ദന തൊട്ടിലിൽ
എങ്ങാണ്ടുന്നൊരു പൂമൊട്ട്.. പൂമൊട്ട്
മണ്ണിൽ വിടർന്നാൽ മാണിക്ക്യം
മാനത്തിരുന്നാൽ നക്ഷത്രം
മുത്തശ്ശിക്കഥയുടെ മുത്തുച്ചിപ്പിയിൽ
മുങ്ങിക്കിടന്നൊരു വൈഡൂര്യം (താരക)
മണ്ണിൽ വിരിഞ്ഞാൽ നീലമ്പൂ
കൈകൊണ്ടിറുത്താൽ വാടും പൂ
അമ്മിണിക്കുഞ്ഞിന്റെ ചുണ്ടിൽ പൂത്താൽ
അഞ്ചഴകുള്ള പുഞ്ചിരിപ്പൂ (താരക)
തിരുവോണത്തിനു പൂക്കളം തീർക്കാൻ
തിരുവാതിര നാൾ പൂജിക്കാൻ
ഗുരുവായൂർ വച്ചു ചോറൂണും നാൾ
തിരുനടയിൽ ഞാൻ കാഴ്ച വയ്ക്കാം