ചാഞ്ചക്കം തെന്നിയും താളത്തില്‍ ചിന്നിയും
ആകാശത്താലവട്ടപ്പീലികെട്ടും ചില്ലുമേഘമേ
വെണ്പ്രാവുകള് ചേക്കേറുമീ ചുരങ്ങളില്‍ മരങ്ങളില്‍ കാറ്റോതിയോ
പൂം തുമ്പികള്‍ വിണ്‍കുമ്പിളില്‍ പമ്മിയും പതുങ്ങിയും തേന്‍ തേടിയോ
നക്ഷത്രങ്ങള്‍ തേടി നവരത്നങ്ങള്‍ തേടി
സ്വപ്നത്തേരില്‍ നിന്നെ കാണാനെത്തുമ്പോള്‍
(ചാഞ്ചക്കം)
രാപ്പാടികള്‍ പാഴ്ച്ചിപ്പികള്‍ കുരുന്നിളം സ്വരങ്ങളായ് പൂക്കുന്നുവോ
നീര്‍ത്തുള്ളികള്‍ നീലാംബരി കരള്‍ത്തടം തുടുക്കുവാന്‍ പാടുന്നുവോ
നക്ഷത്രങ്ങള്‍ തേടി നവരത്നങ്ങള്‍ തേടി
സ്വപ്നത്തേരില്‍ നിന്നെ കാണാനെത്തുമ്പോള്‍
(ചാഞ്ചക്കം)
പൊന്മേടയില് മാന്പേടകള് പിഞ്ചിളം പുല്‍ത്തടം തേടുന്നുവോ
ഓളങ്ങളില്‍ ഓടങ്ങളായ് വീണ്ടുമീ വഞ്ചിയും പായുന്നുവോ
(ചാഞ്ചക്കം)