പൂമാരിയില്‍ തേന്മാരിയില്
കന്നിത്താരം കണിമണിയായി
മിന്നാമിന്നി മിഴിയില്‍ മിന്നി
നീലപ്പീലിക്കൂടും തേടിപ്പോകാം
പുല്‍മേടിലും പൂങ്കാറ്റിലും
ഈ പൊന്‍പരാഗങ്ങള്‍
ഓ..ആകാശമേഘങ്ങള്‍
ചിറ്റോളത്തിന്‍ ചെല്ലക്കൈയ്യില്‍
ചെണ്ടായ് പൂക്കുമ്പോള്‍ പൂക്കുമ്പോള്‍
മാരിപ്പൂക്കള്‍ വാരിച്ചൂടും
രാവായ് തീരുമ്പോള്‍ തീരുമ്പോള്‍
ദൂരത്താരോ പാടും പാട്ടായ് മേയാം
പുല്‍മേട്ടിലും പൂങ്കാറ്റിലും
പൂമാരിയില്‍ തേന്മാരിയില്
ഈ വെണ്ണിലാവോരം
നീഹാരഹംസങ്ങള്
നിന്നെത്തേടി വാനമ്പാടി
തൂവല്‍ തുന്നുമ്പോള്‍ തുന്നുമ്പോള്‍
സല്ലാപങ്ങള്‍ സംഗീതത്തിന്
പൂന്തേന്‍ ചിന്തുമ്പോള്‍ ചിന്തുമ്പോള്‍
ചാരത്തേതോ താരപ്പൊന്നായ് മാറാം
പുല്‍മേടിലും പൂങ്കാറ്റിലും .
പൂമാരിയില്‍ തേന്മാരിയില്
കന്നിത്താരം കണിമണിയായി
മിന്നാമിന്നി മിഴിയില്‍ മിന്നി
നീലപ്പീലിക്കൂടും തേടി പോകാം
പുല്‍മേടിലും പൂങ്കാറ്റിലും