യഹൂദിയാ... ഇതു യഹൂദിയാ...
യഹൂദിയാ... ഇതു യഹൂദിയാ...
യുഗങ്ങള്‍ കൊണ്ട് ശില്‍പ്പികള്‍ തീര്‍ത്തൊരു യഹൂദിയാ
ഇതു യഹൂദിയാ
ഇതിലേ ഇതിലേ ഉദ്യാന വിരുന്നിന്നെതിരേല്പ്പൂ
ഞാന്‍ എതിരേല്‍പ്പൂ
ഭൂമികന്യക കയ്യില്‍ നീട്ടിയ പാനപാത്രം പോലെ
മാനമായ് ചേര്ത്താശ്ലേഷിക്കും മാദകസ്വപ്നം പോലെ
യരുശലേം സുന്ദരിമാരുടെ ലജ്ജകള്‍ പടരും യഹൂദിയാ
കാമദേവത കല്ലില്‍ കൊത്തിയ കാവ്യശില്പം പോലെ
കാലമനശ്വര യൌവനമേകിയ കാമുകദാഹം പോലെ
ഗലീലിയാ സുന്ദരിമാരുടെ ചുംബനമണിയും യഹൂദിയാ
യഹൂദിയാ... ഇതു യഹൂദിയാ...
യുഗങ്ങള്‍ കൊണ്ട് ശില്‍പ്പികള്‍ തീര്‍ത്തൊരു യഹൂദിയാ
ഇതു യഹൂദിയാ