ഗാഗുല്‍ത്താമലകളേ...മരങ്ങളേ.. മുള്‍ച്ചെടികളേ...
മറക്കുകില്ലാ ചരിത്രസത്യം....
ആ....
ഇടതുതോളില്‍ കുരിശും പേറി
ഇടറിയിടറി മലകള്‍ കയറി
വരികയാണാ ദേവന്
മുള്‍മുടിചൂടിയ മുത്തണിശിരസ്സുമായ്
ശുദ്ധഹൃദയന് മനുഷ്യപുത്രന്
ആഞ്ഞാഞ്ഞു വീഴും ചാട്ടവാറടിയേറ്റു നിലം പതിക്കുന്നു
ആ.........
ഉയരെയുയരെ കാല്വരിക്കുന്നിലേക്കുഴറിപ്പോകും
തനയന്റെ യാത്ര കാണവേ കന്യകമാതാവിന്
കരളൊരു കൈപ്പുനീര്ക്കാസയായി
ആ........
പ്രപഞ്ച പാപങ്ങളുറഞ്ഞുകൂടിയ ഭാരമേറിയ കുരിശുമായ്
പിന്നെയും പിന്നെയും വീഴുന് നാഥനെ
ശീമോന്റെ കൈകള്‍ സഹായിക്കുന്നു
തിരുമുഖത്തേറ്റ മുറിവിലെ ചോരയും
കര്മ്മധീരന് തന്റെ തൂവേര്‍പ്പും
ധന്യാധിധന്യവെറോണിക്ക
അനുതാപത്തോടെ തുടയ്ക്കുന്നു
“യരുശലേം പുത്രികളേ നിങ്ങളെനിക്കുവേണ്ടി കണ്ണീരൊഴുക്കാതെ
നിങ്ങള്‍ക്കുവേണ്ടി,നിങ്ങളുടെ സന്തതികള്‍ക്കുവേണ്ടി വിലപിക്കുവിന്‍
എന്തെന്നാല്‍, മനുഷ്യര്‍,പച്ചമരത്തോടിപ്രകാരം ചെയ്താല്‍
ഉണങ്ങിയതിനോടെന്തു ചെയ്യാന്‍ മടിക്കുകയില്ല!”
ധരണിയില്‍ ധര്‍മ്മവും നീതിയും കാട്ടിയ
ധന്യനായീടുമാ ദേവന്റെ നിര്‍മ്മലമാം കൈകളില്‍
കാരിരുമ്പാണികള്‍ ആഞ്ഞടിക്കുന്നു