അമ്പെയ്യാന്‍ കാക്കും കണ്ണ് എന്‍ മാറിലെന്നും
അലയുന്ന കള്ളക്കണ്ണ്
ഉലയുന്ന കാറ്റിനോടിടയുന്ന സാരിക്കു
പകതോന്നും കുസൃതിക്കണ്ണ്....
ഓഹൊ... ഏഹേ.. യായായാ....
അമ്പെല്ലാം പൂവിന് മുള്ള് ആരോമല്‍ കണ്കള്
കൊത്തും റോസാവിന്‍ മുള്ള്
അണിമുത്തുക്കവിളത്ത് അധരങ്ങള്‍ അക്കങ്ങള്‍
എഴുതീടാന്‍ കൊതിയാകുന്നു...
ആ ചിരികണ്ടു കഥകേട്ടു തളരുന്നേ - അപ്പോള്‍
വിരഹത്തിന് സ്വരമുള്ളില് പടരുന്നേ
ആ നേര്‍ത്ത മീശതന്‍ ആവേശമെന്നില്‍
ആശിച്ച ചൈതന്യമേകുന്നു
ആത്മാവില്‍ സംഗീതം പൊങ്ങുന്നു
പകലുദിച്ച താരം നീ.. വിടര്‍ന്നവാനം ഞാനായി
മോഹവും ദാഹവും എന്നില്‍ എരിയുന്നു തീയായി
ആ കരിമുകിലിന് മണിപിന്നും കാര്‍കൂന്തല്‍
ഞാന്‍ അടിവെച്ചു വരുമതിന് പിന്നാലെ
നീയാകും സൌന്ദര്യം കനിയുന്ന ബന്ധത്തില്‍
നാള് തോറും പരിമളം പൂമുല്ലേ
ഇനി നമ്മളെന്നെന്നും പ്രിയമുല്ലേ
പതറി നില്ക്കും പ്രിയ തോഴാ
പകല്‍ നക്ഷത്രം ഉദിക്കില്ല
മിന്നുമാല കനിയുവോളം ഞാനും നീയും അകലെയല്ലെ?