ആ പൂവനത്തിലും ഈ താഴ്വരയിലും കാത്തൂ വീണ്ടും കാത്തു
അരികില്‍ നീവന്നതില്ലെന് കണ്മണിയാളേ
അമ്പാടിതന്നിലെ ഗോപികമാരുടെ വെണ്ണ കട്ടുതിന്നും
ഹൃദയംവെന്നുനടന്നൊരു കള്ളനാം കണ്ണാ
ഹൃദയം വെന്നു നടന്നൊരു കള്ളനാം കണ്ണാ
രാധതന്മനസ്സില് രാഗത്തിന്നുഷസ്സ്
അതില്‍ നീന്തും കോപത്തിന് ചുവപ്പ്
ആ...
കണ്ണന്റെ വയസ്സ് കള്ളങ്ങള്‍ തിരയും
അതുമായാ മര്‍മ്മാണി മനസ്സ്
കണ്ണിലെ മുത്തും മുത്തങ്ങള്‍ ചാര്‍ത്തും
ഇത്തിരി മുത്തെ മുത്തങ്ങള്‍ പെയ്യു
പതിനാറായിരം ദാസികള്‍ വേണ്ട
പതിനാറായിരം വിഘ്നങ്ങള്‍ വേണ്ട
ആ പൂവനത്തിലും.........
ഈ രാസലീല നിന് പ്രേമ മാല
ആരാനും കണ്ടാലോ വേല
ആ....
നിന്മേനിയെന്നാല് എന്പ്രേമവീണ
സരിഗമകള്‍ ഉണരുന്ന വേള
വെല്ലുന്ന വേഷം കൊല്ലുന്ന നോട്ടം
ആശകള്‍ പൂക്കും വാക്കിനി വേണ്ടാ
കലഹിച്ചുപോവല്ലേ കാമിനിയാളേ
ഓ... കലഹിച്ചുപോവല്ലേ കാമിനിയാളേ
അമ്പാടിതന്നിലെ............