Janmam nalgi

ജന്മം നൽകി
Work
Year
Language

ജന്മം നല്‍കീ - പാവന ജീവന
സ്തന്യം നല്‍കീ - പുരുഷനു നീ
ധന്യാധി ധന്യേ ജനനീ നിന്നെ
കണ്ണീരു കുടിപ്പിക്കുന്നൂ - പുരുഷന്‍
കണ്ണീരു കുടിപ്പിക്കുന്നൂ

കന്യകമാരാം കാമധേനുക്കളെ
കാട്ടാളരേപ്പോലെ വേട്ടയാടി.
ചോരയും മാംസവും പങ്കു വെയ്ക്കാ‍ന്‍
പൂരുഷ മൃഗത്തിന്നെന്തു രസം !
എന്തു രസം.

ആചാരം നിന്നെ അബലയായ് മാറ്റി
ചാരിത്ര്യ ചോരന്‍ ചപലയായ് മാറ്റി.
കാമാര്‍ത്തനാകും പുരുഷന്‍ നിന്നെ
ഹേമിച്ചു ദണ്ഡിച്ചു ബലിമൃഗമാക്കീ.

ഈ പ്രതിക്കൂട്ടില്‍ പ്രതിയാരോ ?
നാരിയോ പൂരുഷ പ്രകൃതിയോ ?

janmaṁ nalgī - pāvana jīvana
stanyaṁ nalgī - puruṣanu nī
dhanyādhi dhanye jananī ninnĕ
kaṇṇīru kuḍippikkunnū - puruṣan
kaṇṇīru kuḍippikkunnū

kanyagamārāṁ kāmadhenukkaḽĕ
kāṭṭāḽareppolĕ veṭṭayāḍi.
sorayuṁ māṁsavuṁ paṅgu vĕykkān
pūruṣa mṛgattinnĕndu rasaṁ !
ĕndu rasaṁ.

āsāraṁ ninnĕ abalayāy māṭri
sāritrya soran sabalayāy māṭri.
kāmārttanāguṁ puruṣan ninnĕ
hemiccu daṇḍiccu balimṛgamākkī.

ī pradikkūṭṭil pradiyāro ?
nāriyo pūruṣa prakṛtiyo ?