Janiccu poy manusyanaay nyaaan

ജനിച്ചു പോയ്‌ മനുഷ്യനായ്‌ ഞാൻ
Work
Year
Language

ജനിച്ചു പോയി മനുഷ്യനായ്‌ ഞാന്‍
ജനിച്ചു പോയി
എനിക്കുമിവിടെ ജീവിക്കേണം മരിക്കുവോളം...ഒരുനാള്‍
മരിക്കുവോളം

മരിച്ചു ചെന്നാല്‍ സ്വര്‍ഗ്ഗ കവാടം
തുറക്കുമത്രേ ദൈവം - പക്ഷെ
പിറന്ന മണ്ണില്‍ മനുഷ്യ പുത്രന്
നിറഞ്ഞ ദുഃഖം മാത്രം (ജനിച്ചു പോയി)

ഗീതയിലുണ്ടോ ബൈബിളിലുണ്ടോ
ഖുറാനിലുണ്ടോ പറയൂ
വിധിക്ക് പോലും ചിരി വരുമീയൊരു
ചതഞ്ഞ വേദാന്തം (ജനിച്ചു പോയി)

വെറുത്തുകൊള്ളൂ തെണ്ടികള്‍ ഞങ്ങളെ
വെറുത്തുകൊള്ളൂ നിങ്ങള്‍ -പക്ഷെ
വിശന്ന വയറില്‍ തീ പടരുമ്പോള്‍
വീണ വായ്ക്കരുതേ (ജനിച്ചു പോയി)

janiccu poyi manuṣyanāy‌ ñān
janiccu poyi
ĕnikkumiviḍĕ jīvikkeṇaṁ marikkuvoḽaṁ...ŏrunāḽ
marikkuvoḽaṁ

mariccu sĕnnāl svargga kavāḍaṁ
tuṟakkumatre daivaṁ - pakṣĕ
piṟanna maṇṇil manuṣya putran
niṟañña duḥkhaṁ mātraṁ (janiccu poyi)

gīdayiluṇḍo baibiḽiluṇḍo
khuṟāniluṇḍo paṟayū
vidhikk poluṁ siri varumīyŏru
sadañña vedāndaṁ (janiccu poyi)

vĕṟuttugŏḽḽū tĕṇḍigaḽ ñaṅṅaḽĕ
vĕṟuttugŏḽḽū niṅṅaḽ -pakṣĕ
viśanna vayaṟil tī paḍarumboḽ
vīṇa vāykkarude (janiccu poyi)