കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ
കുമ്മിയടിക്കുവിന്‍ നാട്ടുകാരേ
പൊന്നിന് തിരുവോണം വന്നതറിഞ്ഞില്ലേ
കുമ്പിട്ടും പൊന്തിയും കുമ്മിയടി
(കുമ്മി...)
മാവേലിക്കും പൂക്കളം...
മാതേവനും പൂക്കളം (മാവേലി)
മലയാളക്കരയാകെ വര്‍ണ്ണപ്പൂക്കളം
ആഹാ മണ്ണിലും വിണ്ണിലും മണിപ്പൂക്കളം
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂത്തുമ്പി തുള്ളിക്കാന്‍ പൂവേ പൊലി പൂവേ
(മാവേലി...)
കാലത്തേ നീരാടി
പൊന്നോണക്കോടി ചുറ്റി
കല്യാണദീപങ്ങള്‍ കൊളുത്തിവച്ച്
പൊന്നോണം കൊള്ളണം നൈവേദ്യമുണ്ണണം
തൃക്കാക്കരയപ്പനെ വരവേല്ക്കണം
(മാവേലി...)
എല്ലാര്ക്കും പൊന്നോണം
എല്ലാര്ക്കും ഉല്ലാസം
എങ്ങെങ്ങും സംഗീതനൃത്തോത്സവം
പൊട്ടിപ്പൊട്ടിച്ചിരിക്കണം
താളത്തില്‍ കൊട്ടിക്കൊട്ടി കളിക്കണം
കളിക്കണം കൂട്ടുകാരേ...
(മാവേലി...)