ഇതളഴിഞ്ഞു വസന്തം ഇലമൂടി പൂ വിരിഞ്ഞു
ഇതളഴിഞ്ഞു വസന്തം ഇലമൂടി പൂ വിരിഞ്ഞു
ഇവിടെ വരൂ ഇണക്കിളി ഇളംചുണ്ടിലോമനപ്പാട്ടുമായ്
മ്..........
പുതുമഞ്ഞിനു നാണമണയ്ക്കും മൃദൂവെഴും നിന്നുടല്‍ കാണുമ്പോള്‍
ആ . . . . . . . . . . . . . . . . . .
പുതുമഞ്ഞിനു നാണമണയ്ക്കും മൃദൂവെഴും നിന്നുടല്‍ കാണുമ്പോള്‍
ഋതു ദേവതമാര്‍ പൂച്ചിലങ്ക നിന് പദതാരുകളില്‍ ചാര്‍ത്തിയ്ക്കും
വരുകയില്ലേ എന്‍ അരുകില്‍ ഒരു രാഗ നര്‍ത്തനം ആടുകില്ലേ
മ്.....
// ഇതളഴിഞ്ഞു .. .. .. //
നിന് മുഖശ്രീ അനുകരിയ്ക്കാനായ് പൊന്നാമ്പല്‍ പൂവുകള്‍ കൊതിയ്ക്കുന്നു
ആ . . . . . . . . . . . . . . . . . .
നിന് മുഖശ്രീ അനുകരിയ്ക്കാനായ് പൊന്നാമ്പല്‍ പൂവുകള്‍ കൊതിയ്ക്കുന്നു
പൊന്നിളംപീലി ശയ്യകള് നീട്ടി പൗര്‍ണ്ണമിരാവു വിളിയ്ക്കുന്നു
ഇവിടെ വരൂ ആത്മസഖി എന്‍ ഇടതു വശം ചേര്‍ന്നിരിയ്ക്കൂ
// ഇതളഴിഞ്ഞു .. .. //
മ്.........