ലാലാലാലലാലാ....
പൂവിന് പ്രസാദമേന്തി പൊന്‍
ദീപകാന്തിചിന്തി
പാരില്‍ വിരുന്നുവന്നു
വീണ്ടും നവ വത്സരം
ലാലാലാലലാലാ....
കണ്കുളിര്ക്കുമീ ദിവ്യദീപ്തിയില്‍
പൂത്തു സൌഹൃദം പൂ പോലെ
പാടിയാടുമീ രംഗവീഥിയില്‍
ഓടിയോടിവാ പൂങ്കാറ്റേ
ഇതിലേ ഇനിയും വരുനീ കുയിലേ
മൊഴിതന്‍ മധുരം ചൊരിയൂ കിളിയേ
മാനസമേന്തിയ വേദന മാറ്റാന്‍
പാട്ടുപാടൂ നീ
ആനന്ദത്തേനല മന്ദാരപ്പൂങ്കുല
ചാര്‍ത്തിക്കാന്‍ വന്നുപോയ്
ഗാനത്തിന് പൊന്നല
ഹാപ്പി ന്യൂ ഇയർ(3)
ടു യൂ ഓൾ
പാലൊഴുക്കി നീ തേനൊഴുക്കിനീ
പാലപൂക്കുമീ തീരത്തില്‍
ശാന്തി ചിന്തുമീ രമ്യവാടിയില്
നീന്തി നീന്തിവാ തേന്കാറ്റേ
ഹൃദയം കുളിരെ കളിയും ചിരിയും
അധരം നിറയെ മൊഴിയും പൊരുളും
ജീവിതമേന്തിയ യാതന തീര്‍ക്കാന്‍
വീണമീട്ടൂ നീ
കണ്തേടും സൂനമേ കാതോര്‍ക്കും ഗാനമേ
സൌഭാഗ്യം ചൂടിവാ സൌരഭ്യം ചാര്ത്തിവാ
ഹാപ്പി ന്യൂ ഇയർ(3)
ടു യൂ ഓൾ