കാറ്റേ ചുണ്ടില്‍ പാട്ടുണര്‍ന്നുവോ
പൂവേ നെഞ്ചില്‍ തേനുണര്ന്നുവോ
നീറും നാടിന് നൊമ്പരങ്ങളാല്‍
ഗാനം നെയ്യും കോകിലങ്ങളേ
വരൂ ഇനിയും വരൂ ഇതിലേ ഇനിയും വരൂ
നാടേ ജന്മനാടേ നിന്നെ സ്നേഹിച്ചു പോകുന്നു ഞാന്‍
പൊയ്പ്പോയ പൂക്കാലം വീണ്ടും വന്നണയും
വിലയിടിയും ജീവിതം ഇതള്കൊഴിയും ജീവിതം
നല്ലൊരു നാളെ ഇല്ലെയില് നീളെ കനവിന് പൂചൂടും
ഇതിലേ ഇനിയും വരൂ....
മോഹം നഗ്നമോഹം അതിന് സൌന്ദര്യമാകുന്നു ഞാന്‍
എന്‍ മൌനരാഗങ്ങള് താനേ വാര്‍ന്നൊഴുകും
അഴകുണരും നാദമായ് അഴലകലും ഗീതമായ്
ജീവിതമാകും വാടിയിലാകെ കതിരായ് ചാഞ്ചാടും
ഇതിലേ ഇനിയും വരു.......