ഓ....ഓ....ഓ....
തന്താന തനതാന - 4
നാടോടിപ്പാട്ടിന്റെ നാട് ഒരു
നാരായണക്കിളിക്കൂട്
മണിമുത്തു വിളയണ നാട് ഇത്
മലയാളമെന്നൊരു നാട്
(നാടോടിപ്പാട്ടിന്റെ....)
പുത്തൻ തലമുറ പാടണ പാട്ട്
വിത്തും കൈക്കോട്ടും
കൊയ്ത്തരിവാളുകൾ പാടണ പാട്ട്
വിത്തും കൈക്കോട്ടും...
തെയ്യാരേ തെയ്യാരേ തൈതാരേ
ആ തൈതാരേ തൈതാരേ തൈതാരേ
തൈതാരേ
(തെയ്യാരേ....)
(നാടോടിപ്പാട്ടിന്റെ....)
വയലേലകളുടെ വിരിമാരിൽ
സ്വർണ്ണക്കൊടികളുയർന്നേ
ഹൊയ് സ്വർണ്ണക്കൊടികളുയർന്നേ
പുത്തരിയെങ്ങും മക്കടെ നെഞ്ചിൽ
പുളകം പൂത്തു വിരിഞ്ഞേ
ഹൊയ് പുതിയൊരു കാലമുണർന്നേ
ഓ....ഓ....ഓ
(നാടോടിപ്പാട്ടിന്റെ....)
O....O....O....