Title (Indic)നീ കാണുമോ WorkIrattakuttikalude Achan Year1997 LanguageMalayalam Credits Role Artist Music Johnson Performer KS Chithra Writer Kaithapram LyricsMalayalamനീ കാണുമോ തേങ്ങുമെന്നുള്‍ക്കടല്‍ രജനീ അറിയുമോ വിങ്ങുമീ ഗദ്ഗദം വെറുതെയെന്നാലും ഓര്‍മ്മ വന്നെന് മിഴി നിറഞ്ഞു മിണ്ടുവാന്‍ കൊതിയുമായെന്‍ കരള്‍ പിടഞ്ഞു (നീ) എന്‍ വാക്കുകള്‍ വാടിവീണ പൂക്കളായ് മൂകസന്ധ്യയില്‍ അന്യയായ് മാറി ഞാന്‍ കൂടണഞ്ഞു കതിരുകാണാക്കിളി എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങള്‍ (നീ) പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാന്‍ വിരഹരാത്രിതന്‍ പാതിരാച്ചിന്തു ഞാന്‍ ഒന്നു കേള്‍ക്കൂ ജീവിതം പോയൊരീ പാഴ്മുളം തണ്ടിലെ നൊമ്പരങ്ങള്‍ (നീ) Englishnī kāṇumo teṅṅumĕnnuḽkkaḍal rajanī aṟiyumo viṅṅumī gadgadaṁ vĕṟudĕyĕnnāluṁ ormma vannĕn miḻi niṟaññu miṇḍuvān kŏdiyumāyĕn karaḽ piḍaññu (nī) ĕn vākkugaḽ vāḍivīṇa pūkkaḽāy mūgasandhyayil anyayāy māṟi ñān kūḍaṇaññu kadirugāṇākkiḽi ĕviḍĕyo māññuboy sāndvanaṅṅaḽ (nī) pāḻmaṇṇilĕ bāṣpadhārayāṇu ñān viraharātridan pādirāccindu ñān ŏnnu keḽkkū jīvidaṁ poyŏrī pāḻmuḽaṁ taṇḍilĕ nŏmbaraṅṅaḽ (nī)