എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ
എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ
പിണങ്ങരുതേ അരുതേ അരുതേ അരുതേ
പുലരാറായി തോഴി
എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ
വിണ്മാളികയില് വാഴുമ്പോഴും ആമ്പലിനോടു നീയിണങ്ങിയില്ലേ (2)
ചന്ദ്രികയോളം വളരുമ്പോഴും രമണന്റെ കൂടെ നീയിറങ്ങിയില്ലേ
വാര്‍മുകിലിന്‍ പൂങ്കുടിലില്‍ മിണ്ടാതെ നീ ഒളിഞ്ഞതെന്തേ
എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ
വെറുതെ ഇനിയും പരിഭവരാവിന്‍ മുഖപടമോടെ മറയരുതേ (2)
വൃശ്ചികകാട്ടിന് കുളിരും ചൂടി ഈ മുഗ്ദ്ധരാവില് ഉറക്കമായോ
എഴുന്നേല്ക്കൂ ആത്മസഖി എതിരേല്ക്കാന് ഞാന്‍ അരികിലില്ലേ
(എത്ര നേരമായി)
എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ