മൈക്കണ്ണില്‍ കവിതയുള്ള മൈഥിലീ എന്‍ മൈഥിലീ
നിന് മാതളപ്പൂമെയ്യിനെന്റെ അഞ്ജലി പ്രേമാഞ്ജലി
മൈക്കണ്ണില്‍ കവിതയുള്ള മൈഥിലീ എന്‍ മൈഥിലീ
നിന് മാതളപ്പൂമെയ്യിനെന്റെ അഞ്ജലി പ്രേമാഞ്ജലി
ഹൃദയത്തിന് തന്ത്രി മീട്ടും ഗായകാ.....നിന്
മധുവൂറും കവിതയ്ക്കെന് അഞ്ജലി.....രാഗാഞ്ജലീ
മൈക്കണ്ണില്‍ കവിതയുള്ള മൈഥിലീ എന്‍ മൈഥിലീ
അറവാതില്ച്ചേലുള്ള മാറിനും
അരയാലില വടിവൊത്ത വയറിനും
നാട്യശാസ്ത്രമോതുന്ന ചുവടിനും
അരസികനും കവിത തോന്നുമഴകിനും
അഞ്ജലീ...അഞ്ജലീ...
അയ്യമ്പന്‍ പോറ്റുന്ന പൊന്‍കിളീ
അഞ്ജലീ...അഞ്ജലീ...
അയ്യമ്പന്‍ പോറ്റുന്ന പൊന്‍കിളീ
മൈക്കണ്ണില്‍ കവിതയുള്ള മൈഥിലീ എന്‍ മൈഥിലീ
കൂമ്പാളപ്പൊളി തോല്‍ക്കും കവിളിനും
കൂരമ്പുകള്‍ തൊടുക്കുന്ന കണ്ണിനും
കങ്കേളിപ്പൂവൊത്ത ചുണ്ടിനും
തുമ്പപ്പൂ പോലുള്ള പല്ലിനും
അഞ്ജലീ...അഞ്ജലീ...
ഭൂമിതേടിയോടിവന്ന വാനൊളി
അഞ്ജലീ...അഞ്ജലീ...
ഭൂമിതേടിയോടിവന്ന വാനൊളി
(മൈക്കണ്ണില്‍)