മയിലാഞ്ചി മൊഞ്ചുള്ള പെണ്ണു്
മഴവില്ലിന് അഴകുള്ള പെണ്ണു്
ഇവള് നമ്മുടെ പുന്നാരപ്പൊന്നു്...
പൊന്നു പെണ്ണാണു്...
തനി തങ്ക നിലാവാണു്...(2)
ചുണ്ടില്‍ തേനാണു്...
നല്ല ചെമ്പകപ്പൂവാണു്
മാണിക്യക്കൊട്ടാരം വാഴുന്ന സുല്‍ത്താന്റെ
സീനത്തു് നീയാണു്
മാനത്തെയമ്പിളിച്ചേലുള്ള പെണ്ണിനു്
പത്തര മാറ്റാണു്....
തട്ടത്തിനുള്ളില്‍ ഒളിക്കുന്ന തുമ്പിക്കു്
കുട്ടിക്കുറുമ്പാണു്...ഹോയ്...
(പൊന്നു പെണ്ണാണു്......)
കാഞ്ചനത്താരകള്‍ സല്‍ക്കാരം കൂടുവാന്‍
എത്തുന്ന രാവാണു്...
കൂട്ടിനിന്നാളൊരാൾ ചാരത്തു ചേരുമ്പോള്‍
എന്നും പെരുനാളു്...
കൊഞ്ചുന്ന നിന്നുടെ പുഞ്ചിരിച്ചുണ്ടത്തു്
പഞ്ചാരപ്പാലാണു്....
കാണാത്ത ദൂരത്തു പോയാലും നീയെന്നും
കുഞ്ഞോമല്‍ പൂവാണു്....
നാണിച്ചു നില്ക്കും മഞ്ഞണി മുത്തേ
വന്നല്ലോ നിക്കാഹു്.....
നീയൊന്നു പാടൂ മാടത്തപ്പെണ്ണേ
വേണ്ടിന്നു ബേജാറു് ...വേഗത്തിലാടാടു് ...
(പൊന്നു പെണ്ണാണു്......)
അത്തറു തന്നതു തത്തമ്മക്കൂട്ടിലെ
കുഞ്ഞിളം കാറ്റാണു്....
മുത്തേ മുഹബ്ബത്തിന് വാതില്‍ തുറന്നതു്
തങ്കക്കിനാവാണു്....
ഒത്തിരി പൂത്തിരി കത്തുന്ന കണ്ണിലു്
കല്യാണക്കോളാണു്...
ഒപ്പനക്കാലത്തില് തുള്ളുന്ന ഖല്ബിലു്
മാരന്റെ മെയ്യാണു്..
വായാടിപ്പെണ്ണേ നിന്നെയൊരുക്കാന്‍
തോഴിമാരേഴുണ്ടു്....
നാളെ വെളുത്താല്‍ കൂടെയിരിക്കാന്‍
സുന്ദരനിങ്ങുണ്ടു്.....നീ മാരന്റെ പൂമോളു്....
(പൊന്നു പെണ്ണാണു്......)