ഇണക്കിളീ ഇണക്കിളീ നിന്‍
നന്ദനവാടിയില്‍ അണയുകയാണൊരു
കനകവസന്തം രാഗവസന്തം
ഇണക്കിളീ......
നിന്മിഴിയിതളില്‍ നീലാഞ്ജനമോ
പ്രണയകാവ്യമോ? (നിന്മിഴി..)
പൂങ്കവിളിണയില്‍ നറുകുങ്കുമമോ
രാഗപരാഗമോ?
മധുവോ മലരോ ഇണക്കിളീ?
ഇണക്കിളീ.......
കരളിന്‍ താമര മലരില്‍ മരുവും
പ്രേമഹംസമേ...(കരളിന്‍...)
സ്വപ്നശതങ്ങളില്‍ തേന്മഴ ചൊരിയും
സ്വരരാഗ മാധുരീ....
കരളില്‍ പകരൂ ഇണക്കിളീ...
ഇണക്കിളീ.....
iṇakkiḽī iṇakkiḽī nin
nandanavāḍiyil aṇayugayāṇŏru
kanagavasandaṁ rāgavasandaṁ
iṇakkiḽī......
ninmiḻiyidaḽil nīlāñjanamo
praṇayagāvyamo? (ninmiḻi..)
pūṅgaviḽiṇayil naṟuguṅgumamo
rāgabarāgamo?
madhuvo malaro iṇakkiḽī?
iṇakkiḽī.......
karaḽin dāmara malaril maruvuṁ
premahaṁsame...(karaḽin...)
svapnaśadaṅṅaḽil tenmaḻa sŏriyuṁ
svararāga mādhurī....
karaḽil pagarū iṇakkiḽī...
iṇakkiḽī.....