കൂടില്ലൊരു കൂകൂ പക്ഷിക്കാകാശം സ്വന്തം
നാടില്ലൊരു നാടോടിക്കിനി ഈ മണ്ണും സ്വന്തം
ഈ നെഞ്ചിന് തെരുവില്‍
മോഹങ്ങളെ വില്ക്കാന്
പോകുന്നവര്‍ നാം വഴിയില്‍ പുലിവാല്...
കേറുന്നൊരിടം നിറയെ ഗുലുമാല്...
ഒരു ഞൊടിയില്‍ തിരിമറിയില്‍ ഉലകം
പിളരുമ്പോള്‍ നിറയെ കനകം...
പൊതുമുതലെല്ലാം മടിനിറയെ വാരി
പായുമ്പോള്‍ ശകടം തകിടം...
(കൂടില്ലൊരു...)
വേഷമതാണേ...ഫാഷന്‍ ഫ്യൂഷൻ...
കൂട്ടിനതുണ്ടേ...രക്ഷാ ഭടനും...
കേറ്റങ്ങള്‍ കേറാന്‍ മടുപ്പല്ല വയ്യെന്റെ
തോളത്തു് വേതാളവും...
തല്ലെന്നു ഭാവത്തിനെത്തിച്ചു മുങ്ങുന്ന
കള്ളന്റെ കൈത്താളവും...
കുരുത്തം കെട്ടാണീ നടത്തം
പൊരുത്തം നോക്കാനും തിടുക്കം....
കുരുത്തം കെട്ടാണീ നടത്തം
പൊരുത്തം നോക്കാനും തിടുക്കം........
(കൂടില്ലൊരു...)
ജീവിതമൊഴുകും വഴിയെ പലരും
യാത്രകള്‍ തുടരും ലക്ഷ്യം നേടാന്‍
കനിവോടെ ചെയ്യുന്ന കൈമാറ്റമാണെന്റെ
ശിവശംഭോ കാത്തീടണേ...
മണിമുറ്റെ പൊന്നുള്ള ഹൌസ് ഓണര്‍ തമ്പ്രാന്റെ
ശനിയൊന്നു നീക്കീടണേ....
ഒടുക്കം നായയ്ക്കും കിടയ്ക്കും
കടുക്കന്‍ പോയാലും മിനുക്കം...
ഒടുക്കം നായയ്ക്കും കിടയ്ക്കും
കടുക്കന്‍ പോയാലും മിനുക്കം...
(കൂടില്ലൊരു...)