ചിറകെട്ടി പടിമുട്ടി പറകൊട്ടി
തകിട തകിട തകിട തകിട തക
അഴിതട്ടി തറതട്ടി കരപറ്റി
തരിക ശരണമൊടുവിലിതിനു ശിവ...
ആലങ്ങാട്ടെ പൂരക്കാവില്‍
വേലയ്ക്കായി തപ്പും ചെണ്ടേം
തന്നേ മച്ചമ്പീ....ആ വന്നേ മച്ചമ്പീ....
ചൂരക്കാട്ടെ വല്യേമാനന്
ഊതിക്കാച്ചും പൊന്നും ചൂടി
നിന്നേ മച്ചമ്പീ...നിന്നേ മച്ചമ്പീ....
ആലങ്ങാട്ടെ പൂരക്കാവില്‍
വേലയ്ക്കായി തപ്പും ചെണ്ടേം
തന്നേ മച്ചമ്പീ....ദേ വന്നേ മച്ചമ്പീ....
ചൂരക്കാട്ടെ വല്യേമാനന്
ഊതിക്കാച്ചും പൊന്നും ചൂടി
നിന്നേ മച്ചമ്പീ.....
ത തകിടതകിട നിന്നേ മച്ചമ്പീ....
(ആലങ്ങാട്ടെ പൂരക്കാവില്‍....)
മിന്നും കടക്കണ്ണെറിഞ്ഞും പിടപ്പെണ്ണു്
ആറാടി നീങ്ങീടുന്നേ...
കണ്ണേറുമായ് അവള് കൈ നീട്ടവേ
തെയ്യാണ്ടി മേളം നെഞ്ചില്‍.....
മുന്നില്‍ നിരങ്ങുന്ന മുത്തന് കണിയാന്റെ
പൊട്ടന് ചിരിക്കുള്ളിലും...
കൊണ്ടേനയ്യാ നല്ല പൂതിക്കളം
പെണ്ണാണേല്‍ പൂവമ്പഴം....
അരിപൊടിയില്‍ കളമെഴുതിയ നടയില്‍
ഒരു ഞൊടിയില്‍ തിരയഴകിയ ചുവടും
തിരുനടനം അതിലിളകിയൊരുടലിൽ
ഹേയ്...ഹേയ്....ഹേയ്......
തുടുതുടെയായ് അതിലിളകിയ മനസ്സില്‍
നിരനിരയായ് നിറകതിനകളൊടുവിൽ
പടപടയായ് വെടിപടഹമിതഖിലം
ഹേയ്...........
ചിറകെട്ടി പടിമുട്ടി പറകൊട്ടി
തകിട തകിട തകിട തകിട തക
അടിതട്ടി തറപറ്റി കരപറ്റി
തരികശകടമൊടുവിലിവനു ശിവ...
(ആലങ്ങാട്ടെ പൂരക്കാവില്‍....)
വാളുണ്ടു് തേരുണ്ടു് കൊമ്പുണ്ടിലത്താളം
അഞ്ചാനക്കൊമ്പന്മാരും...
താലങ്ങളും തപ്പുതാളങ്ങളും
ദേവിക്കു പൊങ്കാലയായ്...
ആളുണ്ടു് കോളുണ്ടു് ആപ്പാഞ്ചിറക്കുന്നിൽ
മേളം തകര്ക്കുന്നയ്യാ.....
പാടിക്കൊടു്....താളം ആടിക്കൊടു്....
പാഞ്ചാലിപ്പെണ്ണുങ്ങളേ....
കുറപണിയന് കുറുകുറെയൊരു കുഴലില്‍
ചെറുപഴുതിൽ വിരൽ അതിനുടെ വിരുതാൽ
വില കുറയാസ്വരമതിനൊരു മധുരം
വെറുവെറുതേ മദമിളകിയ ഹൃദയം
തുരുതുരെയീ ചെറുകനവുകള് പരതി
കടവുളയേ കുടമുടയുകയാണോ...
ഹേയ്...ഹേയ്....ഹേയ്......
(ചിറകെട്ടി....)
(ആലങ്ങാട്ടെ പൂരക്കാവില്‍....)