എന്തീ നാണം ചൊല്ലാമോ ചെഞ്ചുണ്ടിൻ ഈണം മൂളാമോ
അയ്യോ പാവം ചൊല്ലാതെ മലരമ്പുകളേറ്റു വലഞ്ഞാണേ (2)
അമ്പിളിത്തുണ്ടു ചിരിച്ചില്ലേ മഴക്കാറുകളോടിയൊളിച്ചില്ലേ
പൊന്നണി പൂവണി നെറ്റിയിന്നാരോ ചൂളമടിച്ചതു കേട്ടില്ലേ
(എന്തീ നാണം..)
ആ..ആ...ആ..ആ...ആ..ആ..
കണി കാണാൻ സമ്മതമല്ലേ നറുമലരിതു നിൻ തുണയില്ലേ
ധും തക തക ധും തക തക ക തക ധും ധും ധും
കണി കാണാൻ സമ്മതമല്ലേ നറുമലരിതു നിൻ തുണയില്ലേ
നിരമേകാൻ നീ തുണയെങ്കിൽ കുളിരേകാൻ ഞാനിവിടില്ലേ
നീ വന്നു നോക്കടീ പെണ്ണേ ഇടവഴിയിൽ മധുവിധുവല്ലേ
ഞാനില്ലാ കണ്ടു കൊതിക്കാൻ ഈ വഴി വാ മറുകര ചാടാൻ
ഹേ തന്തന തന്തന തന്തന തന്തന
(എന്തീ നാണം..)
ഹാ ! സബാഷ് !
വന്നല്ലോ പൊന്നേ പഞ്ചാരക്കിളിയമ്മ
ഏഹേ
അല്ലല്ലാ പിന്നെ പുന്നാരക്കളിയുമ്മ
ഇന്നല്ലോ പെണ്ണെ നിന്റെ ചേല കക്കും മുഹൂർത്തം
അയ്യേ ! ഹ ഹ
അല്ലല്ലാ കണ്ണാ നിന്നെ ആളറിയും സംവാദം
ഓ..തന്തന തന്തന തന്തന തന്തന
(എന്തീ നാണം..)