ആദിമദ്ധ്യാന്തങ്ങളില്ലാതെ പായുന്ന
കാലമെ കാതോര്‍ത്തു നില്ക്കൂ
ഭൂമിയിലാദ്യമായ് നീകേട്ട രോദനം
മാനവ ചരിതങ്ങളല്ലേ
മോഹങ്ങള്‍ പൂക്കുമീ ഏകാന്തതീരത്ത്
ഒരുജന്മം നിന്നെഞാന്‍ തേടി
ഒരുമാത്രകൊണ്ടെന്നിലെല്ലാം തകര്ത്തുനീ
ഏകാന്ത ദുഃഖങ്ങളേകീ എന്നില്‍
ചെഞ്ചോരപ്പാടുകളേകി
അരുതെന്നു ചൊല്ലാനാവാതെയന്നേ
മൂകനായ് ഞാന്‍ നിന്നു തേങ്ങി
കാലമേ ഞാന്‍ കണ്ട ഭൂവില്‍
ശോക രഥചക്രമുരുളുമീ രാവില്‍
കയ്യില്‍ പടവാളുയര്ത്തീ ഇന്നു
കണ്ണീരു ഞാന്‍ തൂകി നില്പ്പൂ
ലോകം പഴിക്കുന്നു ന്യായം വിധിക്കുന്നു
നഷ്ടത്തിന് സന്തതി ഹിറ്റ്ലര്‍
പാപവും പുണ്യവും തേടാത്ത ഹിറ്റ്ലര്‍
നേരാണുഞാനാണു ഹിറ്റ്ലര്‍
നേരാണു ഞാനാണു ഹിറ്റ്ലര്‍