വെണ് പനിനീര്‍ക്കണങ്ങള്‍ മൂടും
പൊന്‍മലരേകുന്നു ഞാന്‍ ദേവി
നിന് മൃദു കാര്‍വേണിയില്‍ ചൂടാനായ്
വെണ് പനിനീര്‍ക്കണങ്ങള്‍ മൂടും
പൊന്‍മലരേകുന്നു ഞാന്‍ ദേവി
മിഴിനീരിലെന്‍ മാനസം തന്നെയാണീ
പനിനീരിളം സൂനമെന്നറിഞ്ഞാലും
(മിഴിനീരില്‍ )
നിറയെ മധുകണം വഴിയുമീ മലര് വാങ്ങീടുമോ
ആ... ദേവി ആ...
നിറയെ മധുകണം വഴിയുമീമലര് വാങ്ങീടുമോ സഖി
ഒരിക്കല്‍ നീ ചൂടുമോ
കാർകൂന്തല്‍ച്ചുരുളില്‍ നീ ചൂടുമോ
ദേവി ശ്രീദേവി ചൊല്ലൂ നീ
വെണ് പനിനീര്‍ക്കണങ്ങള്‍ മൂടും
പൊന്‍മലരേകുന്നു ഞാന്‍
കടും വര്‍ണ്ണമില്ലെങ്കിലും വാടുകില്ലെന്
അനുരാഗമാം വെണ്മലര്ച്ചെണ്ടു തെല്ലും
ആ...
(കടും വര്‍ണ്ണമില്ലെങ്കിലും)
മുടിയിലനുദിനം വിടരുമെങ്കിലീ ആശാസൂനം ചിരം
വസന്തമായ് മാറുമല്ലോ നിന് മുന്നില്‍
സുഗന്ധമായ് തീരുമല്ലോ
എന്നും എന്നെന്നും എന്‍ ദേവി
(വെണ് പനിനീര്‍ക്കണങ്ങള്‍ )