Title (Indic)വെള്ളിലക്കൂടാരം കണ്ണിലൊരാകാശം [D] WorkHarthal Year1998 LanguageMalayalam Credits Role Artist Music Mohan Sithara Performer KS Chithra Performer MG Sreekumar Writer S Ramesan Nair LyricsMalayalamവെള്ളിലക്കൂടാരം കണ്ണിലൊരാകാശം അല്ലിയിളം തേനുണ്ടു മദിക്കാൻ വെള്ളരിതുമ്പീ വാ നല്ലൊരു നാളല്ലേ നമ്മുടെ രാവല്ലേ ഇത്തിരി വെട്ടം കൈയ്യിലൊതുക്കാം മുത്തം കൈമാറാം (വെള്ളിലക്കൂടാരം....) തത്തച്ചുണ്ടിൽ പാട്ടില്ലേ പുത്തൻ വണ്ടിനു കൂട്ടില്ലേ പൂവിനു നോവല്ലേ രാവിനു തീരല്ലേ മുത്തം നൽകാൻ ഞാനില്ലേ മുത്തിനു വേറേ പോകല്ലേ രാക്കിളി നീയല്ലേ പൂക്കണിയായില്ലേ നിന്നരികിൽ പ്രിയസഖി തൻ കുളിരൊഴുകും നിറനിശയിൽ പന്തലിടാൻ വായോ തങ്കനിലാവേണീ ഇനി വിരിയും പുലരികളും പുതുമകൾ ചെറുകഥ പറയും ഹോ ഓഹോഹോ (വെള്ളിലക്കൂടാരം....) പുത്തൻ വർഷം വന്നില്ലേ പൂത്തിരിയായി തീർന്നില്ലേ തേൻപുഴ പെയ്തില്ലേ മാൻമിഴി വന്നില്ലേ ഇത്തിരിവെട്ടം തോർന്നില്ലേ ഇക്കിളി കൊണ്ടു പൊതിഞ്ഞില്ലേ പത്തരമാറ്റല്ലേ പഞ്ചമി നീയല്ലേ അലകടലും ലഹരികളിൽ പത പതയും മധുചഷകം മണ്ണൊരു സന്ദേശം വിണ്ണൊരു സംഗീതം അഴലുകളേ വഴി പിരിയാം ഇരവുകളേ വിട പറയാം ഹോ ഓഹോഹോഹോ (വെള്ളിലക്കൂടാരം....) Englishvĕḽḽilakkūḍāraṁ kaṇṇilŏrāgāśaṁ alliyiḽaṁ tenuṇḍu madikkān vĕḽḽaridumbī vā nallŏru nāḽalle nammuḍĕ rāvalle ittiri vĕṭṭaṁ kaiyyilŏdukkāṁ muttaṁ kaimāṟāṁ (vĕḽḽilakkūḍāraṁ....) tattaccuṇḍil pāṭṭille puttan vaṇḍinu kūṭṭille pūvinu novalle rāvinu tīralle muttaṁ nalgān ñānille muttinu veṟe pogalle rākkiḽi nīyalle pūkkaṇiyāyille ninnarigil priyasakhi tan kuḽirŏḻuguṁ niṟaniśayil pandaliḍān vāyo taṅganilāveṇī ini viriyuṁ pularigaḽuṁ pudumagaḽ sĕṟugatha paṟayuṁ ho ohoho (vĕḽḽilakkūḍāraṁ....) puttan varṣaṁ vannille pūttiriyāyi tīrnnille tenpuḻa pĕydille mānmiḻi vannille ittirivĕṭṭaṁ tornnille ikkiḽi kŏṇḍu pŏdiññille pattaramāṭralle pañjami nīyalle alagaḍaluṁ laharigaḽil pada padayuṁ madhusaṣagaṁ maṇṇŏru sandeśaṁ viṇṇŏru saṁgīdaṁ aḻalugaḽe vaḻi piriyāṁ iravugaḽe viḍa paṟayāṁ ho ohohoho (vĕḽḽilakkūḍāraṁ....)