മഴവില്ലിൻ പൊട്ടും കുത്തി
ഇടനെഞ്ചിൽ താളം കൊട്ടി പോകും മച്ചാന്മാരേ
ഇരവിന്റെ മെയ്യും മൂടി
അണിമേഘക്കൂടാരത്തിൽ പോരൂ ഒന്നായ് കൂടാൻ
സിരകൾ തോറും രാഗത്തിൽ ലയമൊഴുക്കാം
അല്ലിച്ചിറകും മൂടി പൂവിന്റെ മണമൊഴുക്കാം
ഹായ് സ്വീറ്റി ഹായ് ബ്യൂട്ടി
(മഴവില്ലിൻ പൊട്ടും....)
അണിവെണ്ണപ്പൂമെയ്യിൽ ഇതൾ വിടർത്തി
ദാഹം അലരിപൂക്കൾ നുള്ളും ഇവനെപ്പോലെ
അരയിലാടും സ്വർണ്ണത്തുടൽ കിലുക്കി
നാണം പുളകപ്പൂക്കൾ നുള്ളും ബ്യൂട്ടി ക്വീൻ ഞാൻ
ഇളവിടുമ്പോഴും ഇതളൂറുമ്പൊഴും മൃദുവികാരം ഞങ്ങൾ
നൈറ്റ് ഡ്രീം ലഹരികൾ തൂവലുമേൽക്കും നേരം
ഗ്ലോറിൻ കുളിരുകൾ ചാമരം വീശും നേരം
ചിയർഫുള്ളാകുവാൻ
ഹരേ ഹരേ ഹരേ ഹരേ കൃഷ്ണാ
കൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ
(മഴവില്ലിൻ പൊട്ടും....)
അണിവൈരപ്പൊന്നാവിൽ മനസ്സുണർത്തി
മോഹം അണിയമ്പൂക്കൾ നുള്ളും രതിയെപ്പോലെ
അഴകിൻ തന്ത്രി തോറും വിരൽ പടർത്തി
തീരം തിരയെപ്പുൽകും നേരം ഫെയറി ക്വീൻ ഞാൻ
ചിരി പൂക്കുമ്പോഴും ചിറ കാട്ടുമ്പൊഴും മാര മരാളം ഞങ്ങൾ
ലൈഫിന്നിതളുകൽ പൂവിളിച്ചാർക്കും നേരം
നറും പൂക്കൾ കണ്ണുകൾ ചിമ്മും നേരം
ചിയർഫുള്ളാകുവാൻ
ഹരേ ഹരേ ഹരേ ഹരേ കൃഷ്ണാ
കൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ
(മഴവില്ലിൻ പൊട്ടും....)