വെള്ളപ്പുടവയുടുത്ത് വെള്ളിവിളക്കുമെടുത്ത്
വേളിപ്പന്തലിൽ നാണിച്ചെത്തും വെളുത്തവാവേ...
നിനക്കു നൽകാൻ നഭസ്സൊരുക്കി സമ്മാനം...
വിവാഹസമ്മാനം......
വെള്ളപ്പുടവയുടുത്ത് വെള്ളിവിളക്കുമെടുത്ത്....
മൈലാഞ്ചിക്കാട്ടിൽ നിന്നും സ്നേഹത്തിൻ രഥം തെളിച്ചു
മാനത്ത് വന്നിറങ്ങീ....
കളഭക്കിണ്ണം കാഴ്ച്ചവയ്ക്കും കറുത്തപെണ്ണേ....
കല്ല്യ്യാണത്തിനു വെറ്റില വേണ്ടേ പാക്ക് വേണ്ടേ
പുഷ്പതാലം വേണ്ടേ....
വെള്ളപ്പുടവയുടുത്ത് വെള്ളിവിളക്കുമെടുത്ത്....
കസ്തൂരിപ്പൊട്ടണിഞ്ഞു കർപ്പൂരത്തിരി പിടിച്ചു
കല്ല്യാണത്തേരിലേറീ....
കസവുവസ്ത്രം പുതച്ചിരിക്കും പൂനിലാവേ...
കന്നിപ്പെണ്ണിനു താലി വേണ്ടേ മാല വേണ്ടേ
മന്ത്രകോടി വേണ്ടേ.....