മനമേ മാന്മിഴിയാളേ ഉയിരില്‍ പെയ്ത കിനാവേ
ഉണരും പുഞ്ചിരിയഴകേ നീ എന്നോടെന്നും ഇഷ്ടം കൂടാമോ (2)
(മനമേ..)
ഈ നിമിഷം പ്രിയ നിമിഷം
നാമൊന്നു ചേരും ശുഭ നിമിഷം
എന്നരികില്‍ നിന് നിനവായ് മഞ്ഞു പെയ്യും തിരു നിമിഷം
എന്റെ നെഞ്ചില്‍ നിന്റെ നെഞ്ചില്‍ ആരുമറിയാതെന്നുമെന്നും
പീലി നീര്ത്തിയതാണീ അനുരാഗം ..ഓ ..
(മനമേ..)
മഴതോരും തീരത്തിന് മണിമുത്തെ നീ വന്നാല്‍
ഇടനെഞ്ചില്‍ വിരിയില്ലേ പ്രണയത്തിന് ശ്രീരാഗം
പൊന്നില്‍ മുങ്ങി സായം കാലം നിന്നില്‍ മൌനം നെയ്യുമ്പോള്‍
ഓരോ കനവും താനേ മിന്നും താരങ്ങളായ്
ഹേ ചങ്ങാതിപ്പെണ്ണേ ചേമന്തിപ്പൂവേ
എന്നാലും നീ എന്റെ ഇണയായ് വാഴില്ലേ
മഴവില്ലിന് ചായങ്ങള്‍ മധുമാസം തിരയുമ്പോള്‍
മൊഴിയില്‍ നീ അണിയില്ലേ മോഹത്തിന് മഞ്ജീരം
ഏതോ കന കാറ്റായ് നീയെന്‍ മാറില്‍ മെല്ലെ ചായുമ്പോള്‍
നെഞ്ചില്‍ നിന്നും താനേ മായും എന്‍ നോവുകള്‍
ഹേ ചിങ്കാരിപ്പെണ്ണേ എന്‍ കണ്‍കേളി തളിരേ
എന്നെന്നും നീയെന്റെ ഓമല്സഖിയല്ലേ
(മനമേ..)
ഈ നിമിഷം പ്രിയ നിമിഷം
നാമൊന്നു ചേരും ശുഭ നിമിഷം
എന്നരികില്‍ നിന് നിനവായ് മഞ്ഞു പെയ്യും തിരു നിമിഷം
എന്റെ നെഞ്ചില്‍ നിന്റെ നെഞ്ചില്‍ ആരുമറിയാതെന്നുമെന്നും
പീലി നീര്ത്തിയതാണീ അനുരാഗം ..ഓ ..
(മനമേ..)