കാ കാക്കേ കൂടെ കൂട്ടു വാ
രാക്കൂട്ടിൽ പാടാൻ പാട്ടു താ (2)
കൊത്തിക്കൊത്തി കൂത്താടി കൂടെയിരിക്കാൻ വാ
കൊച്ചിളമാവിൽ ചേക്കേറി കൂനിയിരിക്കാൻ വാ
കുറുമ്പൊത്ത കുറുവാലുമായ് ഓ..
(കാ കാക്കേ..)
രുക്കുമണിക്കുയിലമ്മേ നിന്നുടെ
മുത്തു പതിച്ച പതക്കമെനിക്കല്ലേ
ഈ മോതിരവും കുനു കൈവളയും
നിറവാർമുടിയും ഇനിയെന്റേതല്ലേ
ചക്കരവാക്കു പറഞ്ഞും കിക്കിളി
മൊട്ടുകൾ തൊട്ടു വിളിച്ചതുമാരാണ്
എന്റെ മനസ്സിലൊളിച്ചു കളിയ്ക്കണൊ-
രുണ്ണിയെ വെണ്ണയുമായ് വരൂ
മല്ലി നിലാവിനെ മുല്ലകൾ മൂടിയതാരാണ്
(കാ കാക്കേ..)
ചക്കിനു വെച്ചൊരു കാര്യം ഇന്നൊരു
കൊക്കിനു കൊള്ളുകയില്ലെടാ പുന്നാരേ
ഈ കുമ്പിളിലെ കുളിരമ്പിളിയെ
മഴനൂൽവിരലാൽ കവിൾ തൊട്ടേക്കല്ലേ
പത്തരമാറ്റൊളി മുത്തേ നിന്നുടെ കൊക്കുരുമ്മിച്ചു
കളിയ്ക്കണ കാറ്റോ ഞാൻ
നിന്നെ നിനച്ചു നിനച്ചു നിലാക്കിളി
ഇന്നലെ രാത്രിയിൽ നിന്നുടെ ജാലക
വാതിലിൽ മുട്ടിവിളിച്ചൊരു പാട്ടേത്
( കാകാക്കേ...)