മനം തെളിഞ്ഞ രാവും കവിൾ നനഞ്ഞ പൂവും
അണിഞ്ഞൊരുങ്ങി നിന്നേ വീണ്ടും നമുക്കായ്
തൂവെണ്ണകിണ്ണം പോലെ വെൺതിങ്കൾ വന്നേ കൂടെ
പൂമുല്ലച്ചെണ്ടും തന്നേ നമുക്കായ്
തൂവെണ്ണകിണ്ണം പോലെ വെൺതിങ്കൾ വന്നേ കൂടെ
പൂമുല്ലച്ചെണ്ടും തന്നേ നമുക്കായ് നമുക്കായ്
കാടും മേടും ഈറൻ കാറ്റും
കാറ്റിൻ ചുണ്ടിൽ ചേരും കുഴലും (2)
കാറ്റാടി കൊമ്പത്തെങ്ങോ കൂടി തനിയേ
മാറ്റേറും പൊന്നും കൊണ്ടേ സൂര്യൻ വിരിയേ
കുളിരെങ്ങും ചിതറുന്നേ കണിയെന്നും നമുക്കായ്
പവനെങ്ങും വിളയുന്നേ സുഖമെന്നും നമുക്കായ്
(മനം തെളിഞ്ഞ...)
മെല്ലെ മെല്ലെ മേയും മഞ്ഞും
മഞ്ഞിൻ മാറിൽ ചായും മുകിലും (2)
മാനത്തോ തുള്ളി തുള്ളി പെയ്യും മഴയും
ദൂരത്തോ കൊഞ്ചിക്കൊഞ്ചി പായും പുഴയും
അഴകൊടെ ചൊരിയുന്നേ നിറമേഴും നമുക്കായ്
അലയോടെ അരുളുന്നേ സ്വരമേഴും നമുക്കായ്
(മനം തെളിഞ്ഞ...)