പൂവണിഞ്ഞ താഴ്വരയ്ക്കു സ്വാഗതം പറഞ്ഞു നമ്മള്
പൂങ്കിനാക്കള്‍ കാണും വേളയില്‍
കുളുവ കുളുവ| കുളുവ കുളുവ|കുളുവ കുളുവ|തില്ലേലേ...(പൂവണിഞ്ഞ...)
നൂറു നൂറു തന്ത്രി മീട്ടി പാടും ഗീതം
കാറ്റു വന്നു താളമിട്ടു നില്ക്കും നേരം
ആയിരം വര്‍ണ്ണങ്ങള്‍ കണ് മുന്നില്‍
ആയിരം സ്വര്‍ഗ്ഗങ്ങള്‍ ഈ മണ്ണില്‍..(ആയിരം....)
ഏഹേ...ഏഹേ...ഏഹേ...ഏഹേ ഹേയ്...
(പൂവണിഞ്ഞ താഴ്വരയ്ക്കു....)
കിരണമാല ചാര്‍ത്തും കുന്നുകള്‍
തഴുകിയൊഴുകി കുളിരിന്നലകളായ് മാറുവാന്‍ (കിരണമാല...)
മോഹങ്ങള്‍ ..ഏഹേയ്......പൂക്കുമ്പോള്‍ ..ഏഹേയ് ...
മോഹങ്ങള്‍ പൂക്കുമ്പോള്‍ ഉള്ളങ്ങള്‍ വിടരുമ്പോള്‍
ആലോലം ആടുമ്പോള് ആനന്ദം പുല്കുമ്പോള്
കൈത്താളവും ഉള്ത്താളവും(2)
ഏകി വാ കൂടെ വാ
പൂഞ്ചില്ലയില്‍ പീലികൊണ്ടു കൂടു കെട്ടാന്‍ വാ....
(പൂവണിഞ്ഞ താഴ്വരയ്ക്കു....)
ഹരിതഭംഗിയോലും വീഥിയില്‍
ചിറകു വീശുമരിയകിളികളായ് മാറുവാന്‍ (ഹരിത ...)
ആകാശം...ഏഹേയ്...വിളിക്കുമ്പോള്‍ ..ഏഹേയ്
ആകാശം വിളിക്കുമ്പോള്‍ മധുമാസം പോരുമ്പോള്‍
മലർമാരി തൂകുമ്പോള്‍ പുളകങ്ങള്‍ കൊള്ളുമ്പോള്‍
തേനല്ലിയും തേന്‍തുള്ളിയും (2)
കൊണ്ടു വാ..കൂടെ വാ..
തൂമഞ്ഞണിത്തീരമൊന്നു സ്വന്തമാക്കാന്‍ വാ...
(പൂവണിഞ്ഞ താഴ്വരയ്ക്കു....)