ഓം.....ഓം....ഓം.....
ഭജാമ്യഹം നമാമ്യഹം സ്മരാമ്യഹം വദാവ്യഹം
നിരാമയം നിരന്തരം ചിരം
തിരിയെരിയുന്നൊരു സൂര്യന്
ദൂരേ തിരയുടെ തേങ്ങലില്‍ വീണു
പകലിനെ നോക്കിക്കരയാന്‍
പാവം പാര്‍വ്വണചന്ദ്രന്‍ മാത്രം
ഓ....
തിരിയെരിയുന്നൊരു സൂര്യന്
ദൂരേ തിരയുടെ തേങ്ങലില്‍ വീണു
കളപ്പുരക്കോണില് ഒരു കുഞ്ഞിക്കിളിയായി
കുറുകുന്ന നൊമ്പരമേ
കരിയിലമൂടുമീ കാവിലേ അരയാലില്‍
ഇണയുടെ കാവല്ച്ചിറകെവിടേ
ഇന്നു നിന് മനസ്സിലെ മഴയെവിടേ
തിരിയെരിയുന്നൊരു സൂര്യന്
ദൂരേ തിരയുടെ തേങ്ങലില്‍ വീണു
ഭജാമ്യഹം നമാമ്യഹം സ്മരാമ്യഹം വദാവ്യഹം
നിരാമയം നിരന്തരം ചിരം
ഇലപ്പുല്ലുപായില് തനിച്ചിരിക്കുന്നു നീ
ഒരു സ്വര്‍ണ്ണ നാഗിണിയായി
തപസ്സിന്റെ ദാനമാം ശിരസ്സിന്റെ മാണിക്യം
മനസ്സിന്റെ കാട്ടില്‍ കളഞ്ഞുവെന്നോ
ഇന്നു നീ ഏകയായി കരഞ്ഞുവെന്നോ
തിരിയെരിയുന്നൊരു സൂര്യന്
ദൂരേ തിരയുടെ തേങ്ങലില്‍ വീണു
പകലിനെ നോക്കിക്കരയാന്‍
പാവം പാര്‍വ്വണചന്ദ്രന്‍ മാത്രം
ഓ......
തിരിയെരിയുന്നൊരു സൂര്യന്
ദൂരേ തിരയുടെ തേങ്ങലില്‍ വീണു