(പു) കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍
കണ്ണിന് കണ്ണേ നിന്നെ കണ്ടു ഞാന്‍
(സ്ത്രീ) (കണ്ണില്‍ കണ്ണില്‍ )
(പു) അഴകേയെന്നഴകേ അറിയാതെയെന്തിനീ മിഴിയുഴിഞ്ഞു
(സ്ത്രീ) (കണ്ണില്‍ കണ്ണില്‍ )
(പു) മെല്ലെ മെല്ലെ മുല്ലവല്ലി പോല്‍ മനസ്സു പൂക്കുന്നു
(സ്ത്രീ) പിന്നെ പിന്നെ മഞ്ഞുതുള്ളിയായു് കൊലുസു ചാര്‍ത്തുന്നു
(പു) നിറമേഴുമായു് ഒരു പാട്ടു നിന് മൃദുവീണ മൂളുന്നുവോ
(സ്ത്രീ) പറയാന്‍ മറന്ന മൊഴിയില്‍ പറന്നു പതിനേഴില്‍ നിന്റെ ഹൃദയം
(പു) (കണ്ണില്‍ കണ്ണില്‍)
(സ്ത്രീ) മുത്തേ മുത്തേ മുത്തുമാല പോല്‍ മുടിയില്‍ ചൂടാം ഞാന്‍
(പു) മിന്നാമിന്നി നിന്നെ മാറിലെ മറുകു പോല്‍ ചേര്‍ക്കാം
(സ്ത്രീ) ജപമാലയില്‍ മണി പോലെ നിന് വിരലില്‍ വിരിഞ്ഞെങ്കില്‍ ഞാന്‍
(പു) തഴുകാന്‍ മറന്ന തനുവില്‍ പടര്‍ന്ന തളിരാണു നിന്റെ ഹൃദയം
(സ്ത്രീ) (കണ്ണില്‍ കണ്ണില്‍ )
(പു) അഴകേയെന്നഴകേ അറിയാതെയെന്തിനീ മിഴിയുഴിഞ്ഞു
(സ്ത്രീ) (കണ്ണില്‍ കണ്ണില്‍ )