എങ്ങും പൊന്‍താരം വിരിയും ഏഴാം പൂമാനം
മഴവില്ലണി കിങ്ങിണി കാവടിയാടും അരുമപ്പൂവാടം
ഒഹൊഹോ അഴകിന് കൂടാരം
കതിര്മണിത്തിരകള് ഇളകും കസവണിപ്പുഴയില് (2)
മെല്ലെ തെയ്യം തുള്ളി വരും ചന്തം ചിന്തി വരും
ചന്ദനപ്പൊന്നലയില് ആയിരം ചുണ്ടന് വള്ളം നിരകള്‍
(എങ്ങും പൊന്‍താരം)
ഹൊയ്യര ഹൊയ്യര ഹൊയ്യാരേ
ഹൊയ്യരെ ഹൊയ്യരെ ഹൊയ്യാ
ഹൊയ്യര ഹൊയ്യര ഹൊയ്യാരേ
ഹൊയ്യരെ ഹൊയ്യരെ ഹൊയ്യാ (2)
വെള്ളിമണലോരം തുള്ളിവരും കാറ്റില്‍
കളിചിരി തന് മണി മുഴങ്ങും സുന്ദര ശീതള സന്ധ്യയില്‍
ഉല്ലാസ സംഗീതം ഉന്മാദം ഈ ഗീതം
ഒരു പൂങ്കുയില്‍ ചെങ്കുയില് പാടും ജാലം
നൃത്തമിട്ടു വരും മുത്തം കിള്ളിത്തരും
തക്കിളി ചുറ്റുന്ന ഇക്കിളിപെണ്ണായി തേനല വീശും
ഒഹൊഹോ രാക്കിളി പാടി
(എങ്ങും പൊന്‍താരം)
വര്‍ണ്ണക്കുട നീട്ടി വിണ്ണിന് രഥം നീങ്ങി
കനവുണരും കഥ പറയാം അമ്പിളി വെട്ടത്തു കൂടിടാം
കാലം കടന്നാലും നമ്മള് പിരിഞ്ഞാലും
ഒരു പൂ വിരി താരയില്‍ ഒന്നു ചേരാം
നൃത്തമിട്ടു വരും മുത്തം കിള്ളിത്തരും
മുത്തു വിതറുന്ന പുത്തന്‍ നിലാവിന്റെ ഓളങ്ങള്‍ പോലെ
ഒഹൊഹോ ഓര്‍മ്മകള്‍ പാടാം
(എങ്ങും പൊന്‍താരം)