നാഥാ നിന് ഗന്ധര്‍വ മണ്ഡപം തന്നില്‍ ഞാന്‍..
ഭഗ്നപദങ്ങളായി നൃത്തമാടാം..
മിഴിനീരില്‍ ഒഴുകുമീ സ്നേഹമനോരഥ-
വേഗത്തില്‍ നിന് മുന്നില്‍ ആടാം..
(നാഥാ നിന്..)
സര്വ്വാഭരണവിഭൂഷിതയാമെന്
ചൂഡാരത്നമെടുക്കൂ..
(സര്‍വ്വാഭരണ..)
നിന് വിരിമാറിലെ വനമാലയിലെ
വിശോകമലരിനെ എതിരേല്‍ക്കൂ..
നിത്യതപസ്വിനിയാമെന്‍
മംഗളനാദം കേള്‍ക്കാനുണരൂ..
വസന്തം വിതുമ്പും ചിലമ്പില്‍..
തിരയിളകിയിരമ്പും ലയത്തില്‍ ലയിക്കൂ..
(നാഥാ നിന്..)
വ്രീളാലോല തരംഗിണിപോലും
ശോകാകുലമല്ലോ..
(വ്രീളാലോല..)
ഉന്മാദിനിയാം നിന്നെ തേടുമെന്‍..
ജീവാത്മാവിനെ എതിരേല്‍ക്കൂ..
എന്റെ തമോമയ ജീവിതസന്ധ്യാ-
ദീപാരാധനയായി..
നിനക്കായ് ജ്വലിയ്ക്കും വിളക്കിന്
മിഴിമുനകളുലഞ്ഞൂ.. ഹൃദന്തം തുളുമ്പീ..
(നാഥാ നിന്..)