ജന്മാന്തരങ്ങളെ മൃത്യുഞ്ജയം കൊണ്ടു-
ണര്‍ത്തുന്ന സര്ഗ്ഗപ്രഭാവമേ വന്ദനം
അമ്മേ ജഗത്പ്രാണരൂപിണീ
മാനസക്ഷേത്രവിഹാരിണീ വന്ദനം
(ജന്മാന്തരങ്ങളെ)
സ്വന്തമെന്നുള്ളോരഹന്തകള് തീണ്ടാതൊ-
രാദിത്യബിംബമായ് മാറുവതെന്നു ഞാന്‍
പാടുന്നതെല്ലാം സഹസ്രനാമാര്ച്ചനാ-
മന്ത്രമായ് മാറുവതെന്നിനി അംബികേ
കര്‍മ്മങ്ങള്‍ പൂജാഫലങ്ങളായ് മാറുവാന്‍
എന്നിനി എന്‍ മനം സമ്പൂര്ണ്ണമായിടും
(ജന്മാന്തരങ്ങളെ)
ജീവധര്മ്മങ്ങളെ അവിടുത്തെ മായാ-
മഹേന്ദ്രജാലങ്ങളായ് കാണുന്നതെന്നു ഞാന്‍
കേള്‍ക്കുമീ നാദങ്ങള്‍ തൃപ്പാദമിളകുന്ന
മഞ്ജീരശിഞ്ചിതമാകുന്നതെന്നിനി
നിദ്രയില്പ്പോലുമെന് ചിന്താതരംഗങ്ങള്‍
അമ്മേ മഹാധ്യാനമാകുന്നതെന്നിനി
(ജന്മാന്തരങ്ങളെ)