ആ.....ആ....ആ....
ദേവഗാനം പാടുവാനീ തീരഭൂവില്‍ വന്നു ഞാന്‍
ജീവതന്തിയിലിടറുമൊരു മിഴിനീര്‍ക്കണം പോല്‍ നിന്നു ഞാന്‍
ദേവഗാനം പാടുവാനീ തീരഭൂവില്‍ വന്നു ഞാന്‍
ജീവതന്തിയിലിടറുമൊരു മിഴിനീര്‍ക്കണം പോല്‍ നിന്നു ഞാന്‍
അമൃതവര്‍ഷിണി നിന്റെ വാര്മുടിയിഴകള് തഴുകിയ കൈകളില്‍
ആദിപത്മപരാഗ സുരഭില ഗന്ധമൂറിയതെങ്ങിനെ..
ഗന്ധമൂറിയതെങ്ങിനെ...
ദേവഗാനം പാടുവാനീ തീരഭൂവില്‍ വന്നു ഞാന്‍
എന്റെ മഴവില്ക്കൂട്ടിലെന്തിനു താമസിക്കാന്‍ വന്നു നീ..
എന്റെ മൌനസരസ്സില് ഹംസധ്വനികള്‍ എന്തിനുണര്‍ത്തി നീ
എന്റെ ഓടക്കുഴലില്‍ ഹിന്ദോളങ്ങളെന്തിനു തീര്‍ത്തു നീ
എന്റെ മോഹന പഞ്ചമങ്ങളിലെന്തിനമൃതു പകര്‍ന്നു നീ...
എന്തിനമൃതു പകര്‍ന്നു നീ....
ദേവഗാനം പാടുവാനീ തീരഭൂവില്‍ വന്നു ഞാന്‍
സാഗരത്തിന് മാറിലലിയും ശാന്തമാം നദിയെന്ന പോല്‍
പ്രേമവിരഹം മനസ്സിലെഴുതും മൂകമാമൊരു കവിത പോല്‍
സൂര്യപടമണിയുന്ന മെയ്യിലണച്ചുതഴുകി മയക്കുമോ
ചാരുചൈത്ര നികുഞ്ജമൊന്നിലൊരിക്കലെന്നെയുറക്കുമോ...
ഒരിക്കലെന്നെ...ഉറക്കുമോ....
(ദേവഗാനം പാടുവാനീ......)