ithranal ithranal engayirunnu nee ?
ഇത്രനാള്‍ ഇത്രനാള്‍ എങ്ങായിരുന്നു നീ ?
ചൈത്രമദാലസ മധുചന്ദ്രികേ
നീലമേഘ നികുഞ്ജത്തില്‍ ഒളിച്ചിരുന്നു
വാനമാളിക്തന് മട്ടുപ്പാവില്‍ മറഞ്ഞു നിന്നു ?(ഇത്രനാള്‍..)
ഇത്രനാള്‍ ഇത്രനാള്‍ എങ്ങായിരുന്നു നീ ?
ചിത്രമാം നീരജ പൊയ്കയില്‍ നീന്തുന്ന
മുഗ്ധാനുരാഗമരാളമേ നീ
ഇത്രനാള്‍ ഇത്രനാള്‍ ഏതു തടങ്ങളില്‍
സ്വപ്നം കണ്ടു കിടന്നുറങ്ങി ? (ഇത്ര നാള്..)
ഇത്രനാള്‍ ഇത്രനാള്‍ എങ്ങായിരുന്നു നീ ?
പാര്‍വണ ചന്ദ്രിക പാദങ്ങള്‍ ചുംബിക്കും
പാതിരാഗന്ധി സുഗന്ധമേ നീ (പാര്‍വണ..)
ഇത്രനാള്‍ ഏതു വസന്ത ശലഭത്തേ
മത്തു പിടിപ്പിക്കാന്‍ പൊയിരുന്നു ?(ഇത്ര നാള്..)
ഇത്രനാള്‍ ഇത്രനാള്‍ എങ്ങായിരുന്നു നീ ?