മ്....
ഇന്ദ്രചാപം നഭസ്സില്‍.. കഞ്ചബാണം മനസ്സില്‍...
ആയിരമായിരം രാജമരാളങ്ങള് ആത്മവികാരത്തിന് സരസ്സില്‍
ഇന്ദ്രചാപം നഭസ്സില്‍.....
ആ.....
സ്വപ്നത്തിന് നീലക്കടമ്പിന്മേലാകെ
എപ്പോഴും വാസന്തപുഷ്പങ്ങള്
പ്രേമമാലിനി.. തീരനികുഞ്ജത്തില്
താമരത്തളിരിന്റെ തല്പങ്ങള്
ആ....ആ..... ലാലലാലലാലലാലാ.......
ഇന്ദ്രചാപം നഭസ്സില്‍......
എന്നുടെ ദാമ്പത്യ സുന്ദരസദനത്തില്
എന്നെന്നും സൌഭാഗ്യ സല്‍ക്കാരം
സല്ക്കാരശാലയില് പരസ്പരവിശ്വാസത്തിന്
സ്വര്ഗ്ഗീയസായൂജ്യ സംഗീതം
ആ....ആ..... ലാലലാലലാലലാലാ.......
ഇന്ദ്രചാപം നഭസ്സില്‍......